കാ​റി​നെ അലങ്കരിക്കാൻ കാ​റു​ക​ൾ തന്നെ മതി
Thursday, April 27, 2017 1:34 AM IST
ക​ളി​പ്പാ​ട്ടം കാ​ർ ഉ​പ​യോ​ഗി​ച്ച് ചെ​റു​പ്പ​ത്തി​ൽ ക​ളി​ച്ച​വ​രാ​ണ് ന​മ്മ​ൾ എ​ല്ലാ​വ​രും. എന്നാൽ കളിപ്പാട്ടം കാറുകൾ ഉപയോഗിച്ച് ശരിക്കും കാർ അലങ്കരിച്ചാൽ എങ്ങനെയിരിക്കും. അതും ജാഗ്വാർ.. ക്വാ​ലാ​ലം​പുർ സ്വ​ദേ​ശി​യാ​യ ഡ​തു​ക്ക് മ​ഹ​ദി ബ​ദ്രു​ൾ സ​മാ​ൻ എ​ന്ന ബി​സി​ന​സു​കാ​ര​നാ​ണ് പ​ല നി​റ​ത്തി​ലു​ള്ള 4,600 ക​ളി​പ്പാ​ട്ട​ക്കാ​ർ ഉ​പ​യോ​ഗി​ച്ച് ത​ന്‍റെ ജാ​ഗ്വാ​ർ- എ​സ് അ​ല​ങ്ക​രി​ച്ച​ത്.

ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത ഈ ​കാ​റി​നെ പ​റ്റി ആ​ർ​ക്കും വ​ലി​യ പി​ടു​ത്ത​മു​ണ്ടാ​യി​രു​ന്നി​ല്ല. പി​ന്നീ​ടാ​ണ് സം​ഭ​വം വൈ​റ​ലാ​യി മാ​റി​യ​ത്. ഒ​രു മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഡ​തു​ക്ക് ഇ​ത് ചെ​യ്ത​ത്.

ഡ​തു​ക്കിന് 13 വ​യ​സു​ള്ള​പ്പോ​ൾ മു​ത​ൽ ക​ളി​പ്പാ​ട്ട കാ​റു​ക​ൾ ശേ​ഖ​രി​ക്കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ 5,000 കാറുകൾ അ​ദേ​ഹ​ത്തി​ന്‍റെ പ​ക്ക​ൽ ഉ​ണ്ട്. അ​തി​ൽ നി​ന്നും 4,600 ക​ളി​പ്പാ​ട്ട കാ​റു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ജാഗ്വാർ മോടിപിടിപ്പിച്ചത്. ത​ന്‍റെ കാ​ർ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ അ​ല​ങ്ക​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്ന അ​ദേ​ഹം അ​ത് എ​ങ്ങ​നെ വേ​ണ​മെ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ത​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന കാ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ല​ങ്ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ചിത്രങ്ങൾ കാണാം:



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.