കിടിലൻ ആക്ഷനുമായി മോഹൻലാൽ; വില്ലന്‍റെ ടീസർ എത്തി
Wednesday, April 26, 2017 11:38 PM IST
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം വില്ലന്‍റെ ടീസർ പുറത്തിറങ്ങി. മോഹൻലാൽ തന്നെയാണ് ഫേസ്ബുക്ക് പേജിൽ ടീസർ ഷെയർ ചെയ്തത്.

മോഹൻലാൽ സോൾട്ട് ആന്‍റ് പെപ്പർ ലുക്കിൽ എത്തുന്ന വില്ലൻ ഒരു കംപ്ലീറ്റ് ത്രില്ലർ ചിത്രമാണ്. മാത്യു മാഞ്ഞൂരാൻ എന്ന വി​ര​മി​ച്ച പോ​ലീ​സ് ഓ​ഫീ​സ​റാ​യാ​ണ് ചി​ത്ര​ത്തി​ൽ ലാ​ൽ വേ​ഷ​മി​ടു​ന്ന​ത്. മഞ്ജു വാര്യറാണ് നായിക. കൂടാതെ കോ​ളി​വു​ഡ് താ​ര​ങ്ങ​ളാ​യ വി​ശാ​ലും ഹ​ൻ​സി​ക​യും ചിത്രത്തിൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. റോക്ക്‌ലിൻ‌ വെങ്കിടേഷാണ് ചിത്രത്തിന്‍റെ നിർമാണം.

ബി ഉണ്ണികൃഷ്ണനും മോഹന്‍ലാലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് വില്ലന്‍. മിസ്റ്റര്‍ ഫ്രോഡാണ് ഇരുവരും ഒന്നിച്ച അവസാന ചിത്രം....

ടീസർ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.