പേടിക്കേണ്ട, തലയോട്ടിയല്ല; ആശ്ചര്യമായി തലയോട്ടിപുഷ്പങ്ങൾ
Wednesday, April 26, 2017 8:15 AM IST
പ​ല ത​ര​ത്തി​ലു​ള്ള പൂ​ക്ക​ൾ എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മാ​ണ്.​അ​തി​ന്‍റെ ഗ​ന്ധ​വും ആ​കൃ​തി​യു​മാ​ണ് ആ​ളു​ക​ളെ അ​തി​ലേ​ക്ക് അ​ടു​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ യൂ​റോ​പ്പ്,വ​ട​ക്കേ ആ​ഫ്രി​ക്ക,അ​മേ​രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​ശ​സ്ത​മാ​യ പൂ​ന്തോ​ട്ട​ങ്ങ​ളി​ൽ ഉ​ള്ള ഈ പൂ​ക്ക​ൾ എ​ല്ലാ​വ​രെ​യും പേ​ടി​പ്പ​ടു​ത്തു​ക​യാ​ണ്. കാ​ര​ണം മ​റ്റൊ​ന്നു​മ​ല്ല ഈ പൂ​ക്ക​ൾ വാടുന്പോ​ൾ ത​ല​യോ​ട്ടി​യു​ടെ ആ​കൃ​തി​യി​ലാ​യി മാ​റു​ക​യാ​ണ് ചെയ്യുന്ന​ത്. സ്നാപ് ഡ്രാഗൺ ഫ്ളവേഴ്സ് എന്നാണ് ഇവ അറിയപ്പെടുന്നതുതന്നെ.

ഈ ​പു​ഷ്പത്തി​ന്‍റെ വി​ത്ത് ക​ഴി​ക്കു​ന്ന സ്ത്രീ​ക​ൾ ത​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യ സൗ​ന്ദ​ര്യ​വും യൗ​വ​ന​വും തി​രി​കെ ല​ഭി​ക്കു​മെ​ന്നും കൂ​ടാ​തെ ത​ങ്ങ​ളു​ടെ വീ​ടി​നെ ശാ​പ​ങ്ങ​ളി​ൽ നി​ന്നും മ​ന്ത്ര​വാ​ദ​ത്തി​ൽ നി​ന്നും ര​ക്ഷി​ക്കു​മെ​ന്നു​മാ​ണ് ഇവിടുത്തുകാരുടെ വിശ്വാസം.

1837 മു​ത​ൽ 1901 വ​രെ​യു​ള്ള വി​ക്ടോ​റി​യ​ൻ കാ​ല​ഘ​ട്ട​ത്തി​ൽ ഈ ​പൂ​ക്ക​ൾ ച​തി, സം​ശ​യം, നി​ഗൂ​ഡ​ത എ​ന്നി​വ​യു​ടെ​യെ​ല്ലാം പ്ര​തീ​ക​മാ​യി​രു​ന്നു മാ​ത്ര​മ​ല്ല ആ​രു​ടെ​യ​ങ്കി​ലും വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഇ​ത് ഒ​ളി​പ്പി​ച്ചു വ​യ്ക്കു​ക​യാ​ണ് എ​ങ്കി​ൽ അ​വ​രെ വ​ശീ​ക​രി​ക്കാം എ​ന്നുമാണ് പ്രചരിച്ചിരുന്നത്.

ചിത്രങ്ങൾ കാണാം:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.