അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലെ പുതിയ ഗാനമെത്തി
ആസിഫ് അലിയെയും ഭാവനയെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ രോഹിത് വി.എസ് കഥയെഴുതി സംവിധാനംചെയ്യുന്ന പുതിയ ചിത്രം അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടനിലെ രണ്ടാമത്തെ ഗാനമെത്തി."തനിയെ തനിയെ" എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് സുജിത് സുരേശനും ചാൾസ് നസാരെത്തും ചേർന്നാണ്. ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് ഡോണ്‍ വിൻസെന്‍റ് ഈണം പകർന്നിരിക്കുന്നു. മലയാളത്തിലെ പ്രമുഖ മ്യൂസിക് ലേബൽ ആയ മ്യൂസിക്247 ആണ് ഗാനം പുറത്തിറക്കിയത്.

ചിത്രത്തില്‍ ടൈറ്റിൽ കഥാപാത്രമായ ഓമനക്കുട്ടനായാണ് ആസിഫ് അലി എത്തുന്നത്. പല്ലവി എന്ന നായികാ കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിദ്ധിഖ്, വി.കെ. പ്രകാശ്, ശിവജി ഗുരുവായൂര്‍, മൃദുല്‍, ശിവകുമാര്‍, ശ്രീകുമാര്‍, സന്തോഷ് കീഴാറ്റുര്‍, ശ്രിന്‍റ, അര്‍ച്ചനാ ജയകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

നവാഗതനായ സമീര്‍ അബ്ദുളിന്‍റേതാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം അഖില്‍ ജോര്‍ജ് നിര്‍വഹിക്കുന്നു. ഫോര്‍ എം എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ആന്‍റണി ബിനോയ് നിര്‍മിക്കുന്ന ചിത്രം മൈസൂരുവിന്‍റെ പശ്ചാത്തലത്തില്‍ കളര്‍ഫുളായ ഒരു കോമഡി ത്രില്ലര്‍ ആണ്.

ഗാനം കാണാം:
https://www.youtube.com/embed/PcLbqLSli7I