ട്രംപിന് പുതിയൊരു മോഹം..! പുലിവാലു പിടിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർ
Tuesday, April 18, 2017 10:59 PM IST
വി​ചി​ത്ര​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​തി​ലും ചെ​യ്യു​ന്ന​തി​ലും പ്ര​ശ​സ്ത​നാ​ണ് അ​മേ​രി​ക്കൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. എ​ന്നാ​ൽ, ട്രം​പി​ന്‍റെ വി​ചി​ത്ര​മാ​യ ഒ​രാ​ഗ്ര​ഹം കാ​ര​ണം ത​ല​വേ​ദ​ന പി​ടി​ച്ചി​രി​ക്കു​ന്ന​ത് ബ്രി​ട്ടീ​ഷ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ​ക്കാ​ണ്. ഒ​ക്‌​ടോ​ബ​ർ അ​വ​സാ​നവാ​രം ബ്രി​ട്ട​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന ട്രം​പി​ന് ബ്രി​ട്ടീ​ഷ് രാ​ജ്ഞി​യു​ടെ സ്വ​ർ​ണ​ര​ഥ​ത്തി​ൽ ക​യ​റ​ണ​മ​ത്രേ! വെ​റു​തേ ക​യ​റി​യാ​ൽ പോ​രാ, ര​ഥം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നു ബ്രി​ട്ടീ​ഷ് രാ​ജ്ഞി​യു​ടെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യാ​യ ബ​ക്കിം​ഗ്ഹാം ​കൊ​ട്ടാ​ര​ത്തി​ലേ​ക്ക് ഇ​തി​ൽ യാ​ത്ര​യും ചെ​യ്യ​ണം.

എ​ന്നാ​ൽ, ഈ ​യാ​ത്ര​യ്ക്കു​ വേ​ണ്ട സു​ര​ക്ഷ​യൊ​രു​ക്കു​ന്ന​ത് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ലെ​ന്നാ​ണ് ബ്രി​ട്ടീ​ഷ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ പ​റ​യു​ന്ന​ത്. ര​ഥ​ത്തി​ന്‍റെ നാ​ലു​ വ​ശ​ങ്ങ​ളും തു​റ​ന്നാ​ണി​രി​ക്കു​ന്ന​ത്. ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​ന​ത്തി​ൽ മാ​ത്രം സ​ഞ്ച​രി​ക്കു​ന്ന ഒ​രാ​ൾ​ക്ക് ഇ​ത്ത​ര​മൊ​രു​ വാ​ഹ​ന​ത്തി​ൽ എ​ങ്ങ​നെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഇ​വ​ർ ചോ​ദി​ക്കു​ന്നു.
ട്രം​പി​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ ല​ണ്ട​നിൽ എ​ത്തി​ച്ചേ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​വി​ടത്തെ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി മു​ന്ന​റി​യി​പ്പു ന​ൽ​കിക്ക​ഴി​ഞ്ഞു. ഇ​വ​രെ എ​ങ്ങ​നെ കൈകാര്യം ചെയ്യുമെന്ന​റി​യാ​തെ വി​ഷ​മി​ക്കു​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു മു​ന്നി​ൽ പു​തി​യ വെ​ല്ലു​വി​ളി​യാ​വു​ക​യാ​ണ് ട്രം​പി​ന്‍റെ മോ​ഹം.

2011ൽ ​ബ​റാ​ക് ഒ​ബാ​മ ല​ണ്ട​നി​ലെ​ത്തി​യ​പ്പോ​ൾ എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യെ സ​ന്ദ​ർ​ശി​ക്കാ​ൻ ബു​ള്ള​റ്റ് പ്രൂ​ഫ് വാ​ഹ​ന​ത്തി​ലാ​ണ് എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.