ക​ണ്ണ​ഞ്ചി​പ്പി​ക്കും ത്രീ​ഡി മേ​ക്ക​പ്പ്; ചി​ത്ര​ങ്ങ​ൾ വൈ​റ​ൽ
Saturday, April 15, 2017 6:13 AM IST
മ​റ്റു​ള്ള​വ​രു​ടെ ശ്ര​ദ്ധ കി​ട്ടാ​ൻ വേ​ണ്ടി മു​ഖ​ത്ത് മേ​ക്ക്അ​പ്പ് ഇ​ടു​ന്ന​ത് എ​ല്ലാ​വ​ർ​ക്കും ഇ​ഷ്ട​മു​ള്ള കാ​ര്യ​മാ​ണ്. എ​ന്നാ​ൽ ത്രീ​ഡി മേ​ക്ക് അ​പ്പി​നെ​ക്കു​റി​ച്ച് ആ​രെ​ങ്കി​ലും കേ​ട്ടി​ട്ടു​ണ്ടോ? സം​ഭ​വം സ​ത്യ​മാ​ണ്. കാ​ന​ഡ​യി​ലെ വാ​ൻ​കൗ​വേ​ർ സ്വ​ദേ​ശി​നി​യാ​യ മി​മി ചോ​യ് എ​ന്ന യു​വ​തി​യാ​ണ് മ​ണി​ക്കൂ​റു​ക​ൾ ചെ​ല​വ​ഴി​ച്ച് ത​ന്‍റെ മു​ഖ​ത്ത് ത്രീ​ഡി രീ​തി​യി​ൽ മേ​ക്ക​പ്പ് ഇ​ടു​ന്ന​ത്.

മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ബാ​ല​ൻ​ചെ മ​ക്ഡൊ​ണാ​ൾ​ഡി​ലു​ള്ള മേ​ക്ക് അ​പ്പ് പ​ഠി​പ്പി​ക്കു​ന്ന സ്കൂ​ളി​ൽ നി​ന്നു​മാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള മേ​ക്ക് അ​പ്പ് രീ​തി​ക​ളെ​ക്കു​റി​ച്ച് മി​മി അ​റി​ഞ്ഞ​ത്. തു​ട​ർ​ന്ന് ഇ​ത് ഇ​വ​ർ സ്വ​ന്തം ശ​രീ​ര​ത്തി​ൽ പ​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.​അ​ന്നു മു​ത​ൽ മി​മി ത​ന്‍റെ മു​ഖം ഇ​ത്ത​ര​ത്തി​ലു​ള്ള മേ​ക്ക്അ​പ്പി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ഓ​രോ ത​വ​ണ ചെ​യ്തു ക​ഴി​യുന്പോ​ഴും വ്യ​ത്യ​സ്ത​മാ​യ ഡി​സൈ​നാ​ണ് മി​മി അ​വ​ലം​ബി​ച്ചി​രു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന മി​മി​യു​ടെ ചി​ത്ര​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ചിത്രങ്ങൾ കാണാം:




Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.