അച്ചായൻസിന്‍റെ മോഷൻ പോസ്റ്റർ എത്തി
Wednesday, April 12, 2017 7:11 AM IST
ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന മാസ് ചിത്രം അച്ചായൻസിന്‍റെ മോഷൻ പോസ്റ്റർ എത്തി. ജയറാം തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റർ ഷെയർ ചെയ്തത്. ജയറാമിനൊപ്പം യുവനടന്മാരായ ഉണ്ണി മുകുന്ദൻ, ആദിൽ ഇബ്രാഹിം, സഞ്ജീവ് ശിവറാം എന്നിവരും അമല പോൾ, അനു സിതാര, ശിവദ എന്നിവരും പോസ്റ്ററിലെത്തുന്നു.

ഇവരെക്കൂടാതെ സിദ്ധിഖ്, ജനാർദ്ദനൻ, മണിയൻപിള്ള രാജു, പാഷാണം ഷാജി, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, ധർമ്മജൻ ബോൾഗാട്ടി, തെസ്നിഖാൻ, പൊന്നമ്മ ബാബു എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. സേതുവിന്‍റേതാണു തിരക്കഥ. കൈതപ്രം, അനിൽ പനച്ചൂരാൻ, ഹരി നാരായണൻ എന്നിവരുടെ ഗാനങ്ങൾക്ക് രതീഷ് വേഗ ഈണം പകരുന്നു. സി.കെ. പത്മകുമാറാണ് നിർമാണം.

മോഷൻ പോസ്റ്റർ കാണാം:
https://www.youtube.com/embed/xkHML1tGHzs
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.