കലിപ്പ് ലുക്കിൽ പൃഥ്വി; ആ​ദ​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് എത്തി
Monday, April 10, 2017 8:01 AM IST
യൂ​ത്ത് സ്റ്റാർ പൃ​ഥ്വി​രാ​ജും ഭാവനയും വീണ്ടുമൊന്നിക്കുന്ന ആദം ജോണിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. താരം തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റർ പുറത്തുവിട്ടത്. കൈയി​ൽ തോ​ക്കു​മേ​ന്തി രൗ​ദ്ര​ഭാ​വ​ത്തി​ൽ നി​ൽ​ക്കു​ന്ന പൃഥ്വി​രാ​ജിന്‍റെ കഥാപാത്രമാ​ണ് പോ​സ്റ്റ​റി​ൽ. ത്രില്ലർ സ്വഭാവമുള്ള ചിത്രമായിരിക്കും ആദമെന്ന സൂചന നല്കുന്നതാണ് ഫസ്റ്റ് ലുക്ക്.

ജി​നു ഏ​ബ്ര​ഹാ​മാണ് ചിത്രത്തിന്‍റെ സംവിധായകൻ. പ്ര​ണ​യ​വും പ്ര​തി​കാ​ര​വുമാണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന പ്ര​മേ​യം. ഭാ​വ​ന​യ്ക്കൊപ്പം ബോ​ളി​വു​ഡ് താ​രം മി​ഷ്തി ച​ക്ര​ബർ​ത്തിയും നായികാവേഷങ്ങളിലെത്തുന്നു. ന​രേ​നും വളരെ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

രാ​ഹു​ൽ മാ​ധ​വ്, സി​ദ്ധി​ഖ്, മ​ണി​യ​ൻ​പി​ള്ള രാ​ജു, സി​ദ്ധാ​ർ​ഥ് ശി​വ, ജ​യ​മേ​നോ​ൻ, മ​ധു​സൂധൻ റാ​വു എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ മറ്റുവേ​ഷങ്ങളിൽ എ​ത്തും. ജി​നു ഏ​ബ്ര​ഹാം ത​ന്നെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്രാ​ഹ​ക​ൻ ജി​ത്തു ദാ​മോ​ദ​റാ​ണ്. ദീ​പ​ക് ദേ​വാ​ണ് സം​ഗീ​തം. ​ര​ണ്‍​ജി പ​ണി​ക്ക​ർ എ​ന്‍റ​ർ​ടെയിൻമെന്‍റി​നും ബി ​സി​നി​മാ​സി​നും വേ​ണ്ടി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​ണ്‍​ജി പ​ണി​ക്ക​ർ, ബ്രി​ജീ​ഷ് മൊ​ഹ​മ്മ​ദ്, ജോ​സ് സൈ​മ​ണ്‍, നി​ഹാ​ൽ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.