അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍റെ രണ്ടാമത്തെ ടീസർ എത്തി
Thursday, April 6, 2017 11:33 PM IST
ആസിഫ് അലിയെയും ഭാവനയെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ രോഹിത് വി.എസ് കഥയെഴുതി സംവിധാനംചെയ്യുന്ന പുതിയ ചിത്രം അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി.

ചിത്രത്തില്‍ ഓമനക്കുട്ടനായി ആസിഫ് അലി എത്തുമ്പോൾ പല്ലവി എന്ന നായികാ കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ്, സിദ്ധിഖ്, വി.കെ. പ്രകാശ്, ശിവജി ഗുരുവായൂര്‍, മൃദുല്‍, ശിവകുമാര്‍, ശ്രീകുമാര്‍, സന്തോഷ് കീഴാറ്റുര്‍, ശ്രിന്‍റ, അര്‍ച്ചനാ ജയകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.

നവാഗതനായ സമീര്‍ അബ്ദുളിന്‍റേതാണ് തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം അഖില്‍ ജോര്‍ജ് നിര്‍വഹിക്കുന്നു. ഫോര്‍ എം എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ആന്‍റണി ബിനോയ് നിര്‍മിക്കുന്ന ചിത്രം മൈസൂരുവിന്‍റെ പശ്ചാത്തലത്തില്‍ കളര്‍ഫുളായ ഒരു കോമഡി ത്രില്ലര്‍ ആണ്.

ടീസർ കാണാം:
https://www.youtube.com/embed/9f9x5q-foNs
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.