ടേ​ക്ക് ഓ​ഫ് സൂ​പ്പ​ർ, മഹേഷ് കലക്കി: ആവേശത്തിൽ ക​മ​ൽ ഹാ​സ​ൻ
Wednesday, April 5, 2017 7:15 AM IST
മ​ല​യാ​ള സി​നി​മ​ക്ക് അ​ഭി​മാ​നി​ക്കാ​വു​ന്ന നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച ചി​ത്രം ടേ​ക്ക് ഓ​ഫി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി ഉ​ല​ക​നാ​യ​ക​ൻ ക​മ​ൽ ഹാ​സ​ൻ. മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി, ത​മി​ഴ് സൂ​പ്പ​ർ താ​രം സൂ​ര്യ എ​ന്നി​വ​ർ ചി​ത്ര​ത്തെ അ​ഭി​ന​ന്ദി​ച്ച് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ചി​ത്രം ക​ണ്ട​തി​നു ശേ​ഷം ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് താ​രം അ​ഭി​ന​ന്ദ​നം അ​റി​യി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നു പ്ര​വ​ർ​ത്തി​ച്ച പി​ന്ന​ണി പ്ര​വ​ർ​ത്ത​ക​രെ​യും താ​രം അ​ഭി​ന​ന്ദി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ​ത​ന്നെ മു​ൻ​നി​ര​താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​യ ക​മ​ൽ ഹാ​സ​ന്‍റെ അ​ഭി​ന​ന്ദ​നം ചി​ത്ര​ത്തി​ന്‍റെ വി​ജ​യ​ങ്ങ​ൾ​ക്കു ചു​ക്കാ​ൻ പി​ടി​ച്ച​വ​ർ​ക്ക് അ​ഭി​മാ​നി​ക്കാ​ൻ പ​റ്റു​ന്ന കാ​ര്യ​മാ​ണ്. ക​മ​ൽ ഹാ​സ​ൻ നാ​യ​ക​നാ​യി എ​ത്തി​യ വി​ശ്വ​രൂ​പ​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ച​ത് മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ആ​യി​രു​ന്നു.

കമൽ ഹാസന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.