ബാ​ഹു​ബ​ലി വീ​ണ്ടും റി​ലീ​സ് ചെ​യ്യു​ന്നു
Wednesday, April 5, 2017 4:14 AM IST
ബാ​ഹു​ലി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ. എ​ന്നാ​ൽ ബാ​ഹു​ബ​ലി 2 വ​രും​മു​ന്പേ ബാ​ഹു​ബ​ലി ആ​ദ്യ​ഭാ​ഗം വീ​ണ്ടും റി​ലീ​സ് ചെ​യ്യാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ.ബാ​ഹു​ബ​ലി​യു​ടെ ആ​ദ്യ ഭാ​ഗം ഏ​ഴി​നാ​ണ് വീ​ണ്ടും റി​ലീ​സ് ചെ​യ്യു​ക.

ഹി​ന്ദി പ​തി​പ്പാ​ണ് വീ​ണ്ടും റി​ലീ​സ് ചെ​യ്യു​ന്ന​ത്. ത​മി​ഴി​ലും തെ​ലു​ങ്കി​ലും വീ​ണ്ടും റി​ലീ​സ് ചെ​യ്യാ​നു​ള്ള ആ​ലോ​ച​ന​യു​ണ്ട്. 28നാ​ണ് ബാ​ഹു​ബ​ലി 2 ദ ​ക​ണ്‍​ക്ലൂ​ഷ​ൻ റി​ലീ​സ് ചെ​യ്യു​ക. എ​സ് എ​സ് രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത ചി​ത്രം ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ എ​ക്കാ​ല​ത്തേ​യും ഹി​റ്റു​ക​ളി​ൽ ഒ​ന്നാ​ണ്. പ്ര​ഭാ​സ്, റാ​ണ, സ​ത്യ​രാ​ജ്, അ​നു​ഷ്ക, ത​മ​ന്ന, ര​മ്യാ കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.