സു​ര​ക്ഷ​യി​ല്ല; പ​ത്രം നി​ർ​ത്തി
Wednesday, April 5, 2017 4:02 AM IST
അ​മേ​രി​ക്ക​ൻ അ​തി​ർ​ത്തി​യോ​ടു ചേ​ർ​ന്നു​ള്ള മെ​ക്സി​ക്ക​ൻ ന​ഗ​ര​മാ​യ സി​യു​ഡാ​ഡ് ഹ്വാ​റ​സി​ലെ ദി​ന​പ​ത്രം നോ​ർ​ട്ടെ പ്ര​സി​ദ്ധീ​ക​ര​ണം നി​ർ​ത്തി​വ​ച്ചു. പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ​ക്കു സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പ​ല്ലാ​ത്ത​താ​ണു കാ​ര​ണം.

നോ​ർ​ട്ടെ (വ​ട​ക്ക്) പ​ത്ര​ത്തി​ന്‍റെ ഒ​രു ലേ​ഖി​ക​യെ മാ​ർ​ച്ച് 23-ന് ​അ​വ​രു​ടെ വീ​ടി​നു മു​ന്നി​ൽ വെ​ടി​വ​ച്ചു കൊ​ന്നു. 2015 മു​ത​ൽ 16 പ​ത്ര​പ്ര​വ​ർ​ത്ത​ക​രാ​ണ് മെ​ക്സി​ക്കോ​യി​ൽ വ​ധി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. പ്ര​സാ​ധ​നം നി​ർ​ത്തു​ക​യാ​ണെ​ന്ന് ഒ​ന്നാം പേ​ജി​ൽ അ​ഡി​യോ​സ് (വി​ട) എ​ന്ന ശീ​ർ​ഷ​ക​ത്തി​ലു​ള്ള ക​ത്തി​ൽ ഉ​ട​മ ഓ​സ്ക​ർ ക​ന്‍റു മു​ർ​ഹീ​യ അ​റി​യി​ച്ചു.

35000 കോ​പ്പി വി​ല്പ​ന​യു​ണ്ടാ​യി​രു​ന്നു പ​ത്ര​ത്തി​ന്. ഈ ​ന​ഗ​ര​ത്തി​ൽ വേ​റേ നാ​ലു ദി​ന​പ​ത്ര​ങ്ങ​ളു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.