സിനിമയല്ല, ഇതു ശരിക്കും അയൺമാൻ
Monday, April 3, 2017 2:47 AM IST
പ​റ​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​വു​മാ​യി വി​മാ​നം നി​ർ​മി​ച്ച യു​വാ​വി​ന്‍റെ ക​ഥ പ​റ​യു​ന്ന എ​ബി എ​ന്ന മ​ല​യാ​ള ച​ല​ച്ചി​ത്രം, പ​രി​ശ്ര​മ​വും ആ​ഗ്ര​ഹ​വും ഉ​ണ്ടെ​ങ്കി​ൽ അ​സാ​ധ്യ​മാ​യ​ത് ഒ​ന്നു​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. അ​തു​പോ​ലെ ആ​ഗ്ര​ഹ​ത്തി​നു​പി​റ​കേ പോ​യി വ​ള​രെ ക​ഷ്ട​പ്പെ​ട്ട് വി​ജ​യ​ത്തി​ലെ​ത്തി​യ ഒ​രു ബ്രി​ട്ടീ​ഷ് ഗ​വേ​ഷ​ക​നാ​ണ് റി​ച്ചാ​ർ​ഡ് ബ്രൗ​ണിം​ഗ്. അ​ദ്ദേ​ഹ​ത്തി​നു പ്ര​ചോ​ദ​ന​മാ​യ​ത് അ​യ​ണ്‍മാ​ൻ എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​വും.

അ​യ​ണ്‍മാ​നി​ലെ ടോ​ണി സ്റ്റാ​ർ​ക്ക് എ​ന്ന നാ​യ​ക ക​ഥാ​പാ​ത്രം നി​ർ​മി​ക്കു​ന്ന പ​വേ​ഡ് എ​ക്സോ​സ്കെ​ലി​ട്ട​ണ്‍ എ​ന്ന ക​വ​ചം നാ​യ​കക​ഥാ​പാ​ത്ര​ത്തെ സൂ​പ്പ​ർ​ ഹീ​റോ​യാ​ക്കു​ന്നു. ആ​കാ​ശ​ത്തു​കൂ​ടി പ​റ​ക്കാ​നും ശ​ത്രു​ക്ക​ൾ​ക്കെ​തി​രേ പോ​രാ​ടാ​നും ഈ ​എ​ക്സോ​സ്കെ​ലി​ട്ട​ണ്‍ നാ​യ​ക​നെ പ്രാ​പ്ത​നാ​ക്കു​ന്നു. സി​നി​മ​യി​ലെ എ​ക്സോ​സ്കെ​ലി​ട്ട​ണി​ലെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ല്ലെ​ങ്കി​ലും പ​റ​ക്കാ​നു​ള്ള ക​വ​ച​മാ​ണ് അ​യ​ൺ​മാ​ന്‍റെ പ്ര​ചോ​ദ​ന​ത്താ​ൽ ബ്രൗ​ണിം​ഗ് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്.

ഗ്രാ​വി​റ്റി എ​ന്നൊ​രു ക​ന്പ​നി​യും ഈ ​പ്ര​ത്യേ​ക ഗ​വേ​ഷ​ണ​ത്തി​നാ​യി ബ്രൗ​ണിം​ഗ് തു​ട​ങ്ങി. ശ​രീ​രം മു​ഴു​വ​ൻ മ​റ​യ്ക്കു​ന്ന സ്യൂ​ട്ടി​ൽ ചെ​റി​യ ജെ​റ്റ് എ​ൻ​ജി​നു​ക​ൾ ഘ​ടി​പ്പി​ച്ചാ​ണ് പ​റ​ന്ന​ത്. ര​ണ്ടു ജോ​ടി എ​ൻ​ജി​നു​ക​ൾ ഇ​രു കൈ​യി​ലും ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നൊ​പ്പം പു​റ​കി​ലു​മു​ണ്ട് ഒ​രു ജോ​ടി എ​ൻ​ജി​നു​ക​ൾ. ശ​ക്തി​യാ​യി ജ്വ​ലി​ക്കു​ന്ന ഇ​ന്ധ​ന​മാ​ണ് ഈ ​ജെ​റ്റ് എ​ൻ​ജി​നു​ക​ളി​ലു​ള്ള​ത്. ഇ​വ​യെ നി​യ​ന്ത്രി​ക്കാ​നു​ള്ള പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളും ഇ​തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ത​റ​നി​ര​പ്പി​ൽ​നി​ന്ന് ഒ​രു മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ മാ​ത്ര​മേ പ​റ​ന്നി​ട്ടു​ള്ളൂ എ​ങ്കി​ലും മ​ണി​ക്കൂ​റി​ൽ 161 കി​ലോ​മീ​റ്റ​ർ വേ​ഗം ക​പ്പാ​സി​റ്റി​യു​ള്ള എ​ൻ​ജി​നു​ക​ളാ​യ​തി​നാ​ൽ കൂ​ടു​ത​ൽ പ​റ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.