അമൽ നീരദിന്‍റെ കഥയിൽ ആഷിഖ് അബു ചിത്രം; നായകൻ ടൊവിനോ
Friday, March 31, 2017 12:06 AM IST
ആ​ഷി​ഖ് അ​ബു ചി​ത്ര​ത്തി​ൽ ടൊ​വി​നോ തോമസ് നാ​യ​ക​നാ​കു​ന്നു. ഒ​രു സം​ഭ​വക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണു ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്. അ​മ​ൽ നീ​ര​ദി​ന്‍റേതാണു കഥ. ദി​ലീ​ഷ് നാ​യ​രും ശ്യാം ​പു​ഷ്ക​റും ചേ​ർ​ന്നാ​ണു തി​ര​ക്ക​ഥയൊ​രു​ക്കു​ന്ന​ത്.
.
അ​ഞ്ച് സം​വി​ധാ​യ​ക​രു​ടെ ല​ഘു ചി​ത്ര​ങ്ങ​ൾ ചേ​ർ​ത്തൊ​രു​ക്കി​യ അ​ഞ്ചു സു​ന്ദ​രി​ക​ൾ എ​ന്ന ചി​ത്ര​ത്തി​നുവേ​ണ്ടി ആ​ലോ​ചി​ച്ച മൂ​ന്നു ക​ഥ​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ പി​ന്നീ​ട് കു​ള്ള​ന്‍റെ ഭാ​ര്യ തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ഞ്ച് സു​ന്ദ​രി​ക​ളി​ൽ ആ​ഷി​ഖ് അ​ബു സം​വി​ധാ​നം ചെയ്ത ഗൗ​രി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും അ​മ​ൽ നീ​ര​ദി​ന്‍റേ​താ​യി​രു​ന്നു. കാ​വ്യ ​മാ​ധ​വ​നും ബി​ജു മേ​നോ​നു​മാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ​ത്. ആ​ഷി​ഖ് അ​ബു - അ​മ​ൽ നീ​ര​ദ് ടീ​മി​നൊ​പ്പം ആ​ദ്യ​മാ​യാ​ണു ടൊ​വി​നോ അ​ഭി​ന​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.