ന​ഴ്സു​മാ​രു​ടെ ദു​രി​ത​ക​ഥ പ​റ​യു​ന്ന ടേ​ക്ക് ഓ​ഫി​ന് ആ​ശം​സ​യു​മാ​യി ഉ​മ്മ​ൻ ചാ​ണ്ടി
Monday, March 20, 2017 7:58 AM IST
ഇ​റാ​ക്കി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ ദു​രി​ത​ക​ഥ പ​റ​യു​ന്ന മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ചി​ത്രം ടേ​ക്ക് ഓ​ഫി​ന് ആ​ശം​സ​യു​മാ​യി മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തു നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി വെ​ള്ളി​ത്തി​ര​യി​ലേ​ക്കു പ​ക​ർ​ത്തു​ന്പോ​ൾ വ​ൻ വി​ജ​യ​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഉ​മ്മ​ൻ ചാ​ണ്ടി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഇ​റാ​ക്കി​ലെ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ മ​ധ്യ​ത്തി​ൽ​നി​ന്നു മ​ല​യാ​ളി ന​ഴ്സു​മാ​രെ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ൽ എ​ത്തി​ക്കു​ക എ​ന്ന​ത് ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സർക്കാരിന്‍റെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു​. എ​ന്തും ചെ​യ്യു​വാ​ൻ മ​ടി​ക്കാ​ത്ത ഭീ​ക​രി​ൽ നി​ന്നും മ​ല​യാ​ളി ന​ഴ്സു​മാ​രെ ഒ​രു പോ​റ​ൽ പോ​ലും ഏ​ൽ​ക്കാ​തെ നാ​ട്ടി​ൽ എ​ത്തി​ച്ച​പ്പോ​ൾ മാ​ത്ര​മാ​ണ് എ​ല്ലാ​വ​ർ​ക്കും ആ​ശ്വാ​സ​മാ​യ​ത്. 34 മ​ല​യാ​ളി ന​ഴ്സു​മാ​രെ​യും കൊ​ണ്ട് കേ​ന്ദ്രസർക്കാരിന്‍റെ പ്ര​ത്യേ​ക വിമാനം നെ​ടു​ന്പാ​ശേ​രി വിമാനത്താവളത്തിൽ ലാ​ൻ​ഡ് ചെ​യ്ത​പ്പോ​ഴാ​ണ് ഏ​താ​നും ദി​വ​സ​ങ്ങ​ൾ മു​ൾ​മു​ന​യി​ൽ നി​ന്ന മ​ല​യാ​ളി​ക​ൾ​ക്കു സ​മാ​ധാ​ന​മാ​യത്. ഈ ​സം​ഭ​വം ചി​ത്രീ​ക​രി​ക്കു​ന്ന ’ടേ​ക്ക് ഓ​ഫ്’ സി​നി​മ, ഭീ​ക​ര​ത​യ്ക്കെ​തി​രേ മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശ​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു​- ഉ​മ്മ​ൻ ചാ​ണ്ടി ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിന്‍റെ ട്രെയിലറും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇ​റാ​ക്കി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ ദു​രി​ത​ക​ഥ പ​റ​യു​ന്ന ടേ​ക്ക് ഓ​ഫ് 24നാ​ണ് റി​ലീ​സ് ചെ​യ്യു​ന്ന​ത്. ഇ​റാ​ക്കി​ലെ ആ​ശു​പ​ത്രി​ക​ളി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ ജീ​വി​ത​വും ഭീ​ക​ര​രു​ടെ തേ​ർ​വാ​ഴ്ച​യു​മാ​ണ് ചി​ത്ര​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​ത്. കു​ഞ്ചാ​ക്കോ ബോ​ബ​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, പാ​ർ​വ​തി എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആന്‍റോ ജോ​സ​ഫ് ഫി​ലിം ക​ന്പ​നി​യു​ടെ​യും രാ​ജേ​ഷ് പി​ള്ള ഫി​ലിം​സി​ന്‍റെ​യും ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫും ഷെ​ബി​ൻ ബ​ക്ക​റും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം, ദു​ബാ​യ്, ബാ​ഗ്ദാ​ദ് എ​ന്നി​വി​ട​ങ്ങ​ളാ​യിരുന്നു പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. ഇ​ത് ആ​ദ്യ​മാ​യാ​ണ് ഒ​രു മ​ല​യാ​ള സി​നി​മ ബാ​ഗ്ദാ​ദി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​ത്.

ഉമ്മൻ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.