ഇരുട്ടിൽ തിളങ്ങുന്ന ഫ്ളൂറസെന്‍റ് തവളയെ കണ്ടിട്ടുണ്ടോ..‍?
Thursday, March 16, 2017 8:12 AM IST
ഇ​രു​ട്ടി​ൽ പ്ര​കാ​ശി​ക്കു​ന്ന ഫ്ളൂ​റ​സെ​ന്‍റ് നിറങ്ങ​ളും സൂ​ച​നാ ബോ​ർ​ഡു​ക​ളും വി​ള​ക്കു​ക​ളു​മെ​ല്ലാം നാം ​ക​ണ്ടി​ട്ടു​ണ്ട്. രാ​ത്രി​യി​ൽ തി​ള​ങ്ങു​ന്ന വി​വി​ധ​ത​രം ജ​ന്തു​ക്ക​ളും സ​സ്യ​ങ്ങ​ളും പ്ര​കൃ​തി​യി​ലു​ണ്ട്. ഈ ​കൂ​ട്ട​ത്തി​ൽ പു​തി​യൊ​രു അം​ഗ​ത്തെ ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് ജ​ന്തു​ശാ​സ്ത്ര​ജ്ഞ​ർ.

അ​ർ​ജ​ന്‍റീ​ന​യി​ലെ ആ​മ​സോ​ണ്‍ മ​ഴ​ക്കാ​ടു​ക​ളി​ൽ മാ​ത്രം ക​ണ്ടു​വ​രു​ന്ന ഫ്ളൂ​റ​സെ​ന്‍റ് ത​വ​ള​ക​ളാ​ണ് ഇ​വ. ബ​ർ​ണാ​ർ​ഡി​നോ റി​വാ​ഡ​വി​യ നാ​ച്ചു​റ​ൽ സ​യ​ൻ​സ് മ്യൂ​സി​യ​ത്തി​ലെ ഗ​വേ​ഷ​ക​രാ​ണ് ക​ണ്ടെ​ത്ത​ലി​നു പി​ന്നി​ൽ. ഇ​വി​ട​ങ്ങ​ളി​ൽ സാ​ധാ​ര​ണ കാ​ണാ​റു​ള്ള ഒ​രി​നം പു​ള്ളി​യു​ള്ള ത​വ​ള​ക​ളി​ലെ (പോ​ൾ​ക്കാ-​ഡോ​ട്ട് ട്രീ ​ഫ്രോ​ഗ്) പ്ര​ത്യേ​ക വ​ർ​ണ​ഘ​ട​ക​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ പ​ഠ​ന​ത്തി​നി​ടെ യാ​ദൃ​ച്ഛി​ക​മാ​യാ​ണ് ഗ​വേ​ഷ​ക​ർ ഇ​രു​ട്ടി​ൽ തി​ള​ങ്ങു​ന്ന ത​വ​ള​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ക​ര​യി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഇ​ത്ത​രം ജ​ന്തു​ക്ക​ളെ കാ​ണാ​റു​ള്ളു. ആ​ദ്യ​മാ​യാ​ണ് ഫ്ളൂ​റ​സെ​ന്‍റ് ത​വ​ള​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്.

സാ​ധാ​ര​ണ പ്ര​കാ​ശ​ത്തി​ൽ മ​ങ്ങി​യ ത​വി​ട്ടു​നി​റ​വും ചു​വ​ന്ന പു​ള്ളി​ക​ളു​മു​ള്ള ത്വ​ക്കോ​ടു കൂ​ടി​യ ഈ ​ത​വ​ള​ക​ൾ അ​ൾ​ട്രാ​വ​യ​ല​റ്റ് ലൈ​റ്റി​ൽ തി​ള​ക്ക​മു​ള്ള പ​ച്ച​നി​റ​ത്തി​ൽ കാ​ണ​പ്പെ​ടും. ഈ ​ത​വ​ള​ക​ൾ പു​റ​ത്തു​വി​ടു​ന്ന ചി​ല പ്ര​ത്യേ​ക സ്ര​വ​ങ്ങ​ളാ​ണ് ഫ്ളൂ​റ​സെ​ന്‍റ് പ്ര​തി​ഭാ​സ​ത്തി​നു കാ​ര​ണ​മെ​ന്ന് ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.