ഫോണുമായി ബന്ധിപ്പിക്കാം; സ്മാർട്ട് ജാക്കറ്റുകൾ എത്തുന്നു
Wednesday, March 15, 2017 2:59 AM IST
സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍ക്കും വാ​ച്ചു​ക​ള്‍ക്കും പി​ന്നാ​ലെ സ്മാ​ര്‍ട്ട് ജാ​ക്ക​റ്റു​ക​ള്‍ എ​ന്ന ആ​ശ​യ​ത്തി​ന് ചി​റ​കു​മു​ള​യ്ക്കു​ക​യാ​ണ്. ഗൂ​ഗി​ളും ലെ​വൈ​സും കൈ​കോ​ര്‍ക്കു​ന്ന ഈ ​പ​ദ്ധ​തി വി​ജ​യം ക​ണ്ടാ​ല്‍ വ​ലി​യൊ​രു മാ​റ്റ​ത്തി​നാ​വും തു​ട​ക്കം കു​റി​ക്ക​പ്പെ​ടു​ന്ന​ത്.

ആ​ദ്യ​മാ​യാ​ണ് ഗൂ​ഗി​ളും ലെ​വൈ​സും ചേ​ര്‍ന്നൊ​രു നി​ര്‍മ്മാ​ണ​ത്തി​നൊ​രു​ങ്ങു​ന്ന​ത്. ക​ണ്ടാ​ല്‍ സാ​ധാ​ര​ണ ലെ​വൈ​സ് ജാ​ക്ക​റ്റാ​ണെ​ന്നു തോ​ന്നു​മെ​ങ്കി​ലും ഇ​ന്‍റ​റാ​ക്ടീ​വ് ഡെ​നിം ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​ജാ​ക്ക​റ്റു​ക​ള്‍ നി​ര്‍മി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം കൈ​യി​ല്‍ ഘ​ടി​പ്പി​ക്കു​ന്ന ഒ​രു ബ്ലൂ​ടൂ​ത്ത് ഉ​പ​ക​ര​ണ​വും ഉ​ണ്ടാ​കും. പ്രൊ​ജ​ക്ട് ജാ​ക്വാ​ര്‍ഡെ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ഈ ​നി​ര്‍മാ​ണം 2015ല്‍ ​ഗൂ​ഗി​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ണി​യി​ലേ​ക്ക് തു​ന്നി​ച്ചേ​ര്‍ത്തി​രി​ക്കു​ന്ന സ​ര്‍ക്യൂ​ട്ടു​ക​ളു​ടെ സ​ഹാ​യ​ത്താ​ലാ​ണ് ജാ​ക്ക​റ്റ് പ്ര​വ​ര്‍ത്തി​ക്കു​ക.

ചെ​റി​യ ക​ഫി​ന്‍ പോ​ലെ​യു​ള്ള ബ്ലൂ​ട്ടൂ​ത്ത് ഉ​പ​ക​ര​ണം ജാ​ക്ക​റ്റി​ന്‍റെ കൈ​യി​ലു​ള്ള ഹോ​ളി​ലേ​ക്ക് ഘ​ടി​പ്പി​ക്കു​ന്ന​തോ​ടെ ന​മു​ടെ ച​ല​ന​ങ്ങ​ളും പ്ര​വ​ര്‍ത്തി​ക​ളു​മെ​ല്ലാം ഫോ​ണി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. ഇ​ത് പ്ര​വ​ര്‍ത്ത​ന സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞാ​ല്‍ പാ​ട്ടു​മാ​റ്റാ​നോ ഫോ​ണ്‍ വി​ളി​ക്കാ​നോ ഒ​ന്നും ന​മ്മ​ള്‍ ബു​ദ്ധി​മു​ട്ട​ണ്ട. എ​ന്താ​ണ് ആ​വ​ശ്യ​മെ​ന്ന് വെ​റു​തെ പ​റ​ഞ്ഞാ​ല്‍ മാ​ത്രം മ​തി​യാ​കും. ഇ​ന്‍ക​മിം​ഗ് കോ​ളു​ക​ളോ മെ​സേ​ജു​ക​ളോ ഉ​ണ്ടെ​ങ്കി​ല്‍ വൈ​ബ്രേ​ഷ​നി​ലൂ​ടെ ജാ​ക്ക​റ്റ് ന​മ്മ​ളെ അ​റി​യി​ക്കും.

ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ല്‍ ജാ​ക്ക​റ്റ് ക​ഴു​കാ​ന്‍ സാ​ധി​ക്കു​മോ എ​ന്നാ​ണ് ആ​ലോ​ചി​ക്കു​ന്ന​തെ​ങ്കി​ല്‍ ക​ഴു​കാം എ​ന്നാ​ണ് ഉ​ത്ത​രം. പ​ക്ഷേ ക​ഴു​കു​ന്ന​തി​നു മു​മ്പാ​യി ഇ​തി​ലെ ബ്ലൂ​ടൂ​ത്ത് ഡോം​ഗി​ള്‍ ഊ​രി മാ​റ്റേ​ണ്ട​താ​ണ്.

ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന ജാ​ക്ക​റ്റി​ന്‍റെ വി​ല ഏ​ക​ദേ​ശം ഇ​രു​പ​ത്തി​മൂ​വാ​യി​രം രൂ​പ​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.