പീസ വിതരണം ചെയ്യാനും റോബോട്ട്!
Thursday, March 9, 2017 4:08 AM IST
എ​ന്തും ഏ​തും ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ന്ന കാ​ല​മാ​ണ​ല്ലോ ഇ​പ്പോ​ൾ. അ​തി​നാ​യി ഡ്രോ​ണു​ക​ൾ വ​രെ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങു​ക​യും ചെ​യ്തു. പ​ക്ഷേ, ചി​ല​യി​ട​ത്തെ​ങ്കി​ലും ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള സേ​വ​നം പാ​ളി​പ്പോ​യി. അ​തു​കൊ​ണ്ടാ​ണ് ഇ​നി നി​ല​ത്തു നി​ൽ​ക്കു​ന്ന റോ​ബോ​ട്ടു​ക​ളെ ആ​ശ്ര​യി​ക്കാം എ​ന്ന് അ​മേ​രി​ക്ക​ൻ പീ​സാ ക​ന്പ​നി​ക​ൾ തീ​രു​മാ​നി​ച്ച​ത്.

ഇ​നി അ​മേ​രി​യി​ലെ കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ സൂ​ക്ഷി​ക്ക​ണം. കാ​ര​ണം, റോ​ഡി​ൽ ചൂ​ട് പീ​സാ​യു​മാ​യി പോ​കു​ന്ന പാ​വം റോ​ബോ​ട്ടു​ക​ളു​ണ്ടാ​കും. അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ, കൊ​ളം​ബി​യ, വെ​ർ​ജീ​നി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​വ​ർ ജോ​ലി ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. ല​ണ്ട​ൻ ക​മ്പ​നി​യാ​യ സ്റ്റാ​ർ​ഷി​പ്പ് ടെ​ക്നോ​ള​ജീ​സാ​ണ് ഈ ​സ്മാ​ർ​ട്ട് ക​ണ്ടു​പി​ടി​ത്ത​ത്തി​നു പി​ന്നി​ൽ.

സാ​ധാ​ര​ണ​യാ​യി ഒ​രു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ ന​ട​ക്കു​ന്ന വേ​ഗ​ത്തി​ലാ​കും ഇ​വ​ർ സ​ഞ്ച​രി​ക്കു​ക. ഇ​വ​രെ സ​ഹാ​യി​ക്കാ​ൻ കാ​മ​റ​യും ജി​പി​എ​സ് സ​ഹാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​പ്പു​മു​ണ്ടാ​കും. 23 കി​ലോ വ​രെ ഭാ​രം വ​രു​ന്ന വ​സ്തു​ക്ക​ൾ മൂ​ന്നു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ എ​ത്തി​ക്കാ​ൻ ഈ ​റോ​ബോ​ട്ടു​ക​ൾ​ക്ക് സാ​ധി​ക്കു​ന്നു എ​ന്ന​താ​ണ് എ​ടു​ത്തു പ​റ​യേ​ണ്ട മ​റ്റൊ​രു പ്ര​ത്യേ​ക​ത. ഇ​വ​ൻ പീ​സ​യു​മാ​യി വ​രു​ന്ന വ​ഴി മ​റ്റാ​രെ​ങ്കി​ലും അ​തെ​ടു​ക്കു​മോ എ​ന്ന ഭ​യ​വും വേ​ണ്ട. ഉ​പ​ഭോ​ക്താ​വി​നു മാ​ത്രം അ​റി​യു​ന്ന ഒ​രു സു​ര​ക്ഷാ​കോ​ഡു​പ​യോ​ഗി​ച്ചാ​ൽ മാ​ത്ര​മേ റോ​ബോ​ട്ടു​ക​ൾ പീ​സ ന​ൽ​കൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.