സൂ​ര്യ​നി​ലേ​ക്ക് റോ​ബോട്ടി​നെ അ​യ​യ്ക്കാ​ൻ നാ​സ
Tuesday, February 28, 2017 2:28 AM IST
അ​ഗ്നിജ്വാ​ല​ക​ൾ​ക്കു​ള്ളി​ൽ മ​റ​ഞ്ഞി​രി​ക്കു​ന്ന സൂ​ര്യര​ഹ​സ്യ​ങ്ങ​ൾ തേ​ടി ഭൂ​മി​യി​ൽ നി​ന്നും ഒ​രു​ ഡി​റ്റ​ക്ടീ​വ്! അ​മേ​രി​ക്ക​ൻ ബ​ഹി​രാ​ക​ശ ഏ​ജ​ൻ​സി​യാ​യ നാ​സ​യാ​ണ് ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി സു​ര്യ​നി​ലേ​ക്കു ഒ​രു പ​ര്യ​വേ​ക്ഷ​ണ വാഹനമയക്കുന്നത്. "അ​ന്വേ​ഷ​ണച്ചുമതലയുള്ള' റോ​ബോ​ട്ടി​നെ​യും വ​ഹി​ച്ചു പേ​ട​കം അ​ടു​ത്ത വ​ർ​ഷം സൂര്യനിലേക്കു പു​റ​പ്പെ​ടും. "സോ​ളാ​ർ പ്രോ​ബ് പ്ല​സ്’ എ​ന്നാ​ണ് ഈ ​അ​ഭി​മാ​ന ദൗ​ത്യ​ത്തി​നു നാ​സ പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

സൂ​ര്യ​ന്‍റെ അ​ന്ത​രീ​ക്ഷ​ത്തെ​ക്കു​റി​ച്ചും സൂ​ര്യ​നി​ൽ​നി​ന്നു വ​രു​ന്ന വി​നാ​ശ​ക​ര​മാ​യ വി​കി​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും പ​ഠി​ക്കു​ക​യാ​ണ് ദൗ​ത്യ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.11.4 സെ​ന്‍റി​മീ​റ്റ​ർ ക​ന​ത്തി​ലു​ള്ള കാ​ർ​ബ​ണ്‍ മി​ശ്രി​തത്താ​ൽ നി​ർ​മി​ച്ച പു​റം പാ​ളി​യാ​കും സൂ​ര്യ​താ​പം ചെ​റു​ക്കാ​ൻ പേ​ട​ക​ത്തെ സ​ഹാ​യി​ക്കു​ക .1,370 ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പം വ​രെ ഈ ​പു​റംപാ​ളി​ക്കു താ​ങ്ങാ​നാ​കും.

സൂ​ര്യ​നി​ൽ ഇ​റ​ങ്ങാ​ൻ പേ​ട​ക​ത്തി​നു സാ​ധി​ക്കി​ല്ലെ​ങ്കി​ലും സൂ​ര്യ​ന്‍റെ അ​ന്ത​രീ​ക്ഷ​ത്തി​ൽ പ്ര​വേ​ശി​ച്ചു വി​വ​ര​ങ്ങ​ൾ ശേഖരിക്കാൻ പേ​ട​ക​ത്തി​നാ​കു​മെ​ന്നു ദൗ​ത്യ​ത്തി​നു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ബ​ഹി​രാ​കാ​ശ ശാ​സ്ത്ര​ജ്ഞ​ൻ ഡോ.​എ​റി​ക് ക്രി​സ്റ്റ്യ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.