മ​നു​ഷ്യ​ന് മ​നു​ഷ്യ​നേ​ക്കാ​ൾ പ്രി​യം നാ​യ​ക​ളോ​ട്
Thursday, April 5, 2018 3:49 PM IST
നൂ​റ്റാ​ണ്ടു​ക​ൾ​ക്കു മു​ന്പു​ത​ന്നെ മ​നു​ഷ്യ​ന്‍റെ വീ​ടു​ക​ളി​ൽ ഇ​ടം നേ​ടി​യ മൃ​ഗ​മാ​ണ് നാ​യ. മ​നു​ഷ്യ​നോ​ട് ഇ​ത്ര​യ​ധി​കം വി​ധേ​യ​ത്വം പു​ല​ർ​ത്തു​ന്ന മ​റ്റൊ​രു മൃ​ഗ​മി​ല്ല. നാ​യ്ക്ക​ൾ​ക്ക് മ​നു​ഷ്യ​രെ വ​ള​രെ ഇ​ഷ്ട​മാ​ണെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. മ​നു​ഷ്യ​ന് തി​രി​ച്ചും അ​ങ്ങ​നെ​ത​ന്നെ​യാ​ണ്. എ​ന്നാ​ൽ മ​നു​ഷ്യ​ന് മ​റ്റൊ​രു മ​നു​ഷ്യ​നേ​ക്കാ​ൾ നാ​യ്ക്ക​ളോ​ട് ഇ​ഷ്ട​മു​ണ്ടെ​ന്നാ​ണ് ഒ​രു പ​ഠ​നം തെ​ളി​യി​ച്ചി​രി​ക്കു​ന്ന​ത്.

സ്വ​ന്ത​ക്കാ​രു​ടെ കാ​ര്യ​മ​ല്ല പ​റ​യു​ന്ന​ത്. അ​പ​രി​ചി​ത​നാ​യ വ്യ​ക്തി​യോ​ട് തോ​ന്നു​ന്ന​തി​നേ​ക്കാ​ൾ ഇ​ഷ്ട​വും സ​ഹ​താ​പ​വും ഒ​രു അ​പ​രി​ചി​ത​നാ​യ ഒ​രു നാ​യ​യോ​ട് തോ​ന്നു​മെ​ന്നാ​ണ് ഈ ​പ​ഠ​നം പ​റ​യു​ന്ന​ത്. ഹാ​രി​സ​ണ്‍​സ് ഫ​ണ്ട് എ​ന്ന സം​ഘ​ട​ന​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച പ​ഠ​നം ന​ട​ത്തി​യ​ത്.

പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വ​ർ ഒ​രു പ​രീ​ക്ഷ​ണം ന​ട​ത്തി. ആ​ദ്യം ത​ങ്ങ​ളു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ ഒ​രു കു​ഞ്ഞി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി പ​ണം ന​ൽ​ക​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ചു. കു​ഞ്ഞി​ന്‍റെ ഫോ​ട്ടോ​യോ​ടൊ​പ്പ​മാ​യി​രു​ന്നു അ​പേ​ക്ഷ. ഒ​രാ​ഴ്ച​യ്ക്കു ശേ​ഷം കു​ഞ്ഞി​നു പ​ക​രം ഒ​രു നാ​യ്ക്കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്കാ​യ് പ​ണം ന​ൽ​ക​ണ​മെ​ന്ന് അ​പേ​ക്ഷി​ച്ചു.

കു​ഞ്ഞി​ന്‍റെ ചി​കി​ത്സ​യ്ക്ക് കി​ട്ടി​യ​തി​നേ​ക്കാ​ൾ ഇ​ര​ട്ടി പ​ണ​മാ​ണ് നാ​യ്ക്കു​ട്ടി​യു​ടെ ചി​കി​ത്സ​യ്ക്ക് കി​ട്ടി​യ​ത്. സ​മാ​ന​മാ​യ നി​ര​വ​ധി പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യാ​ണ് മ​നു​ഷ്യ​ന് മ​നു​ഷ്യ​നേ​ക്കാ​ൾ നാ​യ്ക്ക​ളോ​ടാ​ണ് സ്നേ​ഹം എ​ന്ന നി​രീ​ക്ഷ​ണ​ത്തി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.