മു​ത​ലകളുടെ ആ​ക്ര​മണത്തിൽ നിന്നും വൈ​ൽ​ഡ് ബീ​സ്റ്റിന് തുണയായി ഹി​പ്പോ​ക​ൾ
Sunday, May 27, 2018 12:59 PM IST
വൈ​ൽ​ഡ് ബീ​സ്റ്റി​നെ ആ​ക്ര​മി​ച്ച മു​ത​ല​യെ ഹി​പ്പോ​ക​ൾ നേ​രി​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ക്രു​ഗ​ർ നാ​ഷ​ണ​ൽ പാ​ർ​ക്കി​ൽ നി​ന്നു​മാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ വ​ന്നി​രി​ക്കു​ന്ന​ത്. വെ​ള്ളം കു​ടി​ക്കു​വാ​നെ​ത്തി​യ വൈ​ൽ​ഡ് ബീ​സ്റ്റുക​ളി​ൽ ഒ​ന്നി​നെ​യാ​ണ് മു​ത​ല​ക​ൾ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് വെ​ള്ള​ത്തി​ലേ​ക്കു വൈ​ൽ​ഡ് ബീ​സ്റ്റിനെ വ​ലി​ച്ചി​ഴ​ച്ച് കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് ഹി​പ്പോ​ക​ൾ സം​ഭ​വ​ത്തി​ലി​ട​പ്പെ​ട്ട​ത്.

ആ​ദ്യം രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന ഹി​പ്പോ​ക​ൾ ബീ​സ്റ്റിനെ ര​ക്ഷി​ക്കു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും ഇ​വ​ർ പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് രം​ഗ​ത്തേ​ക്കു കൂ​ടു​ത​ൽ ഹി​പ്പോ​ക​ൾ എ​ത്തു​ക​യാ​യി​രു​ന്നു. ഹി​പ്പോ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തെ ചെ​റു​ത്തു നി​ൽ​ക്കു​വാ​ൻ സാ​ധി​ക്കാ​തി​രു​ന്ന മു​ത​ല​ക​ൾ വൈ​ൽ​ഡ് ബീ​സ്റ്റിന്‍റെ മേ​ലു​ള്ള പി​ടി വി​ടു​ക​യാ​യി​രു​ന്നു. മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വൈ​ൽ​ഡ് ഇതിന്‍റെ കാ​ലി​നു സാ​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.