ബ്രി​ട്ടീ​ഷ് വിദ്യാർഥിനിക്ക് ജന്മദിന സമ്മാനമായി ഫ്ര​ഞ്ച് പ്ര​സി​ഡന്‍റിന്‍റെ കവിത
Friday, November 3, 2017 2:09 AM IST
ഈ​ഫ​ൽ ട​വ​റി​ന്‍റെ മ​നോ​ഹാ​രി​ത​യെ വ​ർ​ണി​ച്ച് ബ്രി​ട്ടീ​ഷു​കാ​രി​യാ​യ കൊ​ച്ചു​പെ​ൺ​കു​ട്ടി ഒ​രു ക​വി​ത കു​റി​ച്ചു. അ​ത​വ​ൾ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റി​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ലേ​ക്ക് അ​യ​ച്ചു. അ​വ​ളു​ടെ 13 -ാം ജ​ന്മ​ദി​ന​ത്തി​ൽ അ​തി​നു​ള്ള മ​റു​പ​ടി​യും ക​വി​താ രൂ​പ​ത്തി​ൽ എ​ത്തി. ക​വി, സാ​ക്ഷാ​ൽ എ​മ്മാ​നു​വേ​ൽ മാ​ക്രോ​ൺ.

ഏ​പ്രി​ലി​ൽ പാ​രീ​സി​ലേ​ക്ക് കു​ടും​ബ​യാ​ത്ര ന​ട​ത്തി​യ​പ്പോ​ളാ​ണ് സോ​ഫി എ​ന്ന പെ​ൺ​കു​ട്ടി ഈ​ഫ​ൽ ട​വ​റി​നെ വ​ർ​ണി​ച്ച് ക​വി​ത എ​ഴു​തി​യ​ത്. ഈ​ഫ​ൽ ട​വ​റി​ന്‍റെ കാ​രി​ക്കേ​ച്ച​ർ പ​ശ്ചാ​ത്ത​ല​മാ​ക്കി പേ​പ്പ​റി​ൽ എ​ഴു​തി​യ ഈ ​ക​വി​ത പെ​ൺ​കു​ട്ടി പാ​രീ​സി​ലെ എ​ൽ​സി കൊ​ട്ടാ​ര​ത്തി​ൽ അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നോ​ടു​ള്ള മാ​ക്രോ​ണി​ന്‍റെ പ്ര​തി​ക​ര​ണ​മാ​ണ് ക​വി​ത​യെ​ന്ന് ല​ണ്ട​നി​ലെ ഫ്ര​ഞ്ച് എം​ബ​സി അ​റി​യി​ച്ചു.



"ഓ​ൺ എ ​ട്രി​പ്പ് ടു ​പാ​രീ​സ് വ​ൺ ഡേ, ​ലി​റ്റി​ൽ സോ​ഫി മെ​റ്റ് എ ​ഗ്രേ​റ്റ് ലേ​ഡി ലൈ​റ്റിം​ഗ് അ​പ് ദ ​നൈ​റ്റ് സ്കൈ'- ​എ​ന്ന വ​രി​ക​ളോ​ടെ​യാ​ണ് മാ​ക്രോ​ണി​ന്‍റെ ക​വി​ത ആ​രം​ഭി​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി​യും ഈ​ഫ​ൽ ട​വ​റും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണം ഭാ​വ​ന​ത്മ​ക​മാ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് മാ​ക്രോ​ൺ. ഫ്ര​ഞ്ച് ഭാഷയിൽ എ​ഴു​തി​യ ക​വി​ത ല​ണ്ട​നി​ലെ ഫ്ര​ഞ്ച് എം​ബ​സിയാണ് ഇം​ഗ്ലീ​ഷി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെയ്തത്.

സോ​ഫി എ​ന്ന പേര് അല്ലാതെ, പെ​ൺ​കു​ട്ടി​യെ കു​റി​ച്ചു​ള്ള മറ്റു വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.