ഒ​ന്പ​ത് മാ​സം മുമ്പ് കാ​ണാ​താ​യ മകനെ മനുഷ്യക്കടത്തുകാരിൽ നിന്ന് രക്ഷിച്ച് പിതാവ്
Sunday, November 19, 2017 1:43 AM IST
ജന്മം ​ന​ൽ​കി​യ മ​ക്ക​ളെ ന​ഷ്ട​പ്പെ​ടു​ന്ന​ത് മാ​താ​പി​താ​ക്ക​ളെ സം​ബ​ന്ധി​ച്ച് മ​ര​ണ​തു​ല്യ​മാ​യ വേ​ദ​ന​യാ​ണ്. അ​ത്ത​ര​മൊ​രു അ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു പോ​യ ചൈ​ന​യി​ലെ ക്വി​ൻ​ഗ്സി​ൻ സ്വ​ദേ​ശി​യാ​യ ചെ​ൻ സോം​ഗ്ഹോം​ഗ് ത​ന്‍റെ മ​ക​ൻ തി​രി​കെ വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച് കാ​ത്തി​രു​ന്ന​ത് മാ​സ​ങ്ങ​ൾ.

ഒ​ന്പ​ത് മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ചെ​ന്നി​ന്‍റെ ആ​റു​വ​യ​സു​ള്ള മ​ക​ൻ ചെം​ഗ് ജി​യാ​ഫു​വി​നെ കാ​ണാ​താ​യ​ത്. സോം​ഗ്ഹോം​ഗ് പ​രാ​തി​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. എ​ന്നെ​ങ്കി​ലു​മൊ​രി​ക്ക​ൽ ത​ന്‍റെ മ​ക​നെ തി​രി​കെ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ അ​ദ്ദേ​ഹം ന​ഷ്ട​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. അ​തി​നി​ട​യി​ൽ ദി​വ​സ​ങ്ങ​ൾ മാ​സ​ങ്ങ​ളാ​യി നീ​ണ്ടു​പോ​യ​ത് അ​ദ്ദേ​ഹം അ​റി​ഞ്ഞി​രു​ന്നി​ല്ല.

കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് ന​ഗ​ര​ത്തി​ൽ വെ​ച്ച് അ​ജ്ഞാ​ത​രാ​യ മൂ​ന്ന് പേ​ർ​ക്കൊ​പ്പ​മു​ള്ള​ത് ത​ന്‍റെ മ​ക​നാ​ണെ​ന്ന് ചെ​ൻ തി​രി​ച്ച​റി​ഞ്ഞു. ക​ണ്ട​മാ​ത്ര​യി​ൽ ത​ന്നെ അ​ദ്ദേ​ഹം ത​ന്‍റെ മ​ക​ന്‍റെ സ​മീ​പ​ത്തേ​ക്ക് ഓ​ടിച്ചെന്നു. കു​ട്ടി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഇതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.