കണ്ടു പഠിക്കണം ഈ പ്ര​​ധാ​​ന​​മ​​ന്ത്രിയെ
Thursday, June 7, 2018 10:50 AM IST
തി​​ര​​ക്കോ​​ടു തി​​ര​​ക്ക്, നി​​ര​​വ​​ധി സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ അ​​ക​​ന്പ​​ടി, വ​​സ്ത്രം ധ​​രി​​പ്പി​​ക്കാ​​നും മു​​ടി ചീ​​കി​​ത്ത​​രാ​​നും​ വ​​രെ പ​​രി​​ചാ​​ര​​ക​​ർ... ഒ​​രു രാ​​ജ്യ​​ത്തി​​ന്‍റെ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ​​ക്കു​​റി​​ച്ചു​​ള്ള ഏ​​വ​​രു​​ടെ​​യും കാ​​ഴ്ച​​പ്പാ​​ടു​​ക​​ൾ ഇ​​ങ്ങ​​ന​​യൊ​​ക്കെ​​യാ​​ണ്.

എ​​ന്നാ​​ൽ, ഈ ​​മു​​ൻ​​വി​​ധി​​ക​​ളെ​​ല്ലാം തി​​രു​​ത്തി​​ക്കു​​റി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് നെ​​ത​​ർ​​ല​​ൻ​​ഡ് പ്ര​​ധാ​​ന​​മ​​ന്ത്രി മാ​​ർ​​ക്ക് റൂ​​ട്. ത​​ന്‍റെ കാ​​പ്പി​​ഗ്ലാ​​സി​​ൽ​​നി​​ന്നു പാ​​ർ​​ല​​മെ​​ന്‍റ് മ​​ന്ദി​​ര​​ത്തി​​ന്‍റെ ത​​റ​​യി​​ൽ വീ​​ണ കാ​​പ്പി​​ക്ക​​റ ക​​ഴു​​കി​​ക്ക​​ള​​ഞ്ഞാ​​ണ് ഈ ​​പ്ര​​ധാ​​ന​​മ​​ന്ത്രി ഏ​​വ​​രെ​​യും ഞെ​​ട്ടി​​ച്ച​​ത്.

ത​​റ വൃ​​ത്തി​​യാ​​ക്കാ​​ൻ മ​​റ്റു ജോ​​ലി​​ക്കാ​​ർ ഓ​​ടി​​യെ​​ത്തി​​യെ​​ങ്കി​​ലും മാ​​ർ​​ക്ക് അ​​വ​​രെ ത​​ട​​യു​​ക​​യാ​​യി​​രു​​ന്നു. ആ​​രോ ഫോ​​ണി​​ൽ പ​​ക​​ർ​​ത്തി​​യ ദൃ​​ശ്യ​​ങ്ങ​​ൾ വൈ​​റ​​ലാ​​യ​​തോ​​ടെ ലോ​​ക​​മെ​​ന്പാ​​ടു​​മു​​ള്ള സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ പ്രി​​യ​​പ്പെ​​ട്ട​​വ​​നാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ് മാ​​ർ​​ക് റൂ​​ട്ട് ഇ​​പ്പോ​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.