സംവിധായകർ നായകന്മാരാകുന്നു; അണിയറയിൽ ഒരുങ്ങുന്നത് അഡാർ ചിത്രം
Wednesday, October 25, 2017 4:13 AM IST
മ​ല​യാ​ള സി​നി​മ​യി​ൽ സം​വി​ധാ​യ​ക​ർ​ക്കു മാ​ത്ര​മാ​യി ഒ​രു സി​നി​മ ഒ​രു​ങ്ങു​ന്നു. മ​മ്മൂ​ട്ടി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ബാ​വൂ​ട്ടി​യു​ടെ നാ​മ​ത്തി​ൽ എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം ജി.​എ​സ്. വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​പ​രീ​ക്ഷ​ണ ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത് എ​സ്എ​ൽ പു​രം ജ​യ​സൂ​ര്യ​യാ​ണ്. വി​നീ​ത് ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​കു​ന്ന സ​ച്ചി​ൻ സ​ണ്‍ ഓ​ഫ് വി​ശ്വ​നാ​ഥ​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​തും എസ്​എ​ൽ പു​രം ജ​യ​സൂ​ര്യ​യാ​ണ്.

ര​ഞ്ജി പ​ണി​ക്ക​ർ, ലാ​ൽ, ജൂ​ഡ് ആ​ന്‍റ​ണി, കെ. ​മ​ധു, ഷാ​ജി കൈ​ലാ​സ്, ദി​ലീ​ഷ് പോ​ത്ത​ൻ, ലാ​ൽ ജോ​സ്, മേ​ജ​ർ ര​വി, ജോ​ഷി മാ​ത്യു, ജോ​യ് മാ​ത്യു, വൈ​ശാ​ഖ് തു​ട​ങ്ങി നി​ര​വ​ധി സം​വി​ധാ​യ​ക​ർ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കും.

ഇ​തി​നു മു​ന്പ് പ​ല​സി​നി​മ​ക​ളി​ലും സം​വി​ധാ​യ​ക​ർ ചെ​റി​യ വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രു സി​നി​മ​യി​ലെ മു​ഴുവൻ​ ക​ഥാ​പാ​ത്ര​ങ്ങ​ളെയും സം​വി​ധാ​യ​ക​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഇ​ത് ആ​ദ്യ​മാ​ണ്. ന​ഗ​ര​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.