പ​ദ്മാ​വ​തി​യുടെ പെയിന്‍റിംഗിനും രക്ഷയില്ല; പൊ​ട്ടി​ത്തെ​റി​ച്ച് ദീ​പി​ക
Wednesday, October 18, 2017 9:23 PM IST
സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ ച​രി​ത്ര സി​നി​മ പ​ദ്മാ​വ​തി​ക്കെ​തി​രേ തു​ട​രു​ന്ന പ്ര​തി​ഷേ​ധ​ങ്ങ​ളി​ലും അ​ക്ര​മ​ങ്ങ​ളി​ലും നി​യ​മ​വ്യ​വ​സ്ഥ​യെ കു​റ്റ​പ്പെ​ടു​ത്തി ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണ്‍. ഗു​ജ​റാ​ത്തി​ലെ സൂ​റ​റ്റി​ൽ പ​ത്മാ​വ​തി​യി​ലെ ഒ​രു രം​ഗം വ​ര​ച്ച ചി​ത്ര​കാ​ര​നു നേ​ർ​ക്കു​ണ്ടാ​യ അ​ക്ര​മ​മാ​ണ് ദീ​പി​ക​യെ പ്ര​കോ​പി​പ്പി​ച്ച​ത്.

"എ​ത്ര​കാ​ല​മാ​ണ് ഇ​ത് തു​ട​രു​ക? നി​യ​മ​ത്തെ കൈ​യി​ലെ​ടു​ത്തു​കൊ​ണ്ടു ഞ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ സ്വ​ത​ന്ത്ര്യ​ത്തെ​യും വ്യ​ക്തി സ്വാ​ത​ന്ത്ര്യ​ത്തെ​യും നി​ര​ന്ത​ര​മാ​യി ആ​ക്ര​മി​ക്കാ​ൻ ആ​രാ​ണ് അ​വ​ർ​ക്ക് അ​നു​മ​തി ന​ൽ​കി​യ​ത്? ഇ​ത് ഉ​ട​ന​ടി ത​ന്നെ അ​വ​സാ​നി​പ്പി​ക്കു​ക​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും വേ​ണം'- കേ​ന്ദ്ര​മ​ന്ത്രി സ്മൃ​തി ഇ​റാ​നി​യെ ടാ​ഗ് ചെ​യ്തു ദീ​പി​ക ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത കു​റി​പ്പി​ൽ പ​റ​യു​ന്നു.

ഒ​ക്ടോ​ബ​ർ പ​തി​നാ​ലി​നാ​ണ് ക​ലാ​കാ​ര​നാ​യ ക​ര​ണ്‍ സൂ​റ​ത്തി​ലെ ഒ​രു മാ​ളി​ൽ പ​ത്മാ​വ​തി​യി​ലെ ഒ​രു രം​ഗം വ​ര​യ്ക്കു​ന്ന​ത്. ഇ​ത് വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​തി​നു പി​ന്നാ​ലെ ത​ന്നെ പ്ര​തി​ഷേ​ധ​വു​മാ​യി വ​ല​തു​പ​ക്ഷ സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു വ​രി​ക​യും മാ​ളി​ലെ നി​ല​ത്തു തീ​ർ​ത്ത ക​ര​ണി​ന്‍റെ സൃ​ഷ്ടി മു​ദ്രാ​വാ​ക്യ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ മാ​യ്ച്ചു​ക​ള​യു​ക​യു​മാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ അ​ക്ര​മി​ക​ൾ ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.




പ​ദ്മാ​വ​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ര​ജ​പു​ത്ര സം​ഘ​ട​ന​ക​ൾ നേ​ര​ത്തെ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​തി​നു പി​ന്നാ​ലെ ശ്രീ ​ര​ജ്പു​ത് ക​ർ​ണി സേ​ന ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ച്ച്, റാ​ണി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള രം​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ ചി​ത്രം തി​യ​റ്റ​റി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ക​ർ​ണി സേ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

ജ​യ്പു​ർ റാ​ണി പ​ദ്മാ​വ​തി​യു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​ത്തി​ൽ റാ​ണി​യെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്നെ​ന്നാ​രോ​പി​ച്ച് ക​ർ​ണി സേ​നാ പ്ര​വ​ർ​ത്ത​ക​ർ നേ​ര​ത്തെ ജ​യ്ഗ​ഡ് കോ​ട്ട​യി​ലെ ചി​ത്രീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു. ഷൂ​ട്ടിം​ഗ് സെ​റ്റ് അ​ല​ങ്കോ​ല​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​ന്നു. പി​ന്നീ​ട് പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ലാ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ദീ​പി​ക പ​ദു​ക്കോ​ണും ര​ണ്‍​വീ​ർ സിം​ഗു​മാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​കാ നാ​യ​ക​ൻ​മാ​ർ. പ​ദ്മാ​വ​തി​യാ​യി ദീ​പി​ക​യും അ​ലാ​വു​ദീ​ൻ ഖി​ൽ​ജി​യാ​യി ര​ണ്‍​വീ​റും വേ​ഷ​മി​ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.