അ​ഴു​ക്കു ചാ​ലി​ൽ കു​ടു​ങ്ങി​യ മു​ത​ല​യ്ക്ക് തു​ണ​യാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ
Thursday, June 7, 2018 12:12 PM IST
അ​ഴു​ക്കു ചാ​ലി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മു​ത​ല​യെ ര​ക്ഷി​ച്ചു. മും​ബൈ​യി​ലെ മു​ലു​ന്ദി​ലു​ള്ള യോ​ഗി ഹി​ൽ​സി​നു സ​മീ​പ​മു​ള്ള ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ക്കു​ന്ന സ്ഥ​ല​ത്തു​ള്ള അ​ഴു​ക്കു ചാ​ലി​ൽ നി​ന്നു​മാ​ണ് മു​ത​ല​യെ ക​ണ്ടെ​ത്തി​യ​ത്.

4.4 അ​ടി നീ​ള​മു​ണ്ടാ​യി​രു​ന്ന ഈ ​മു​ത​ല​യ്ക്ക് 8.8 കി​ലോ ഭാ​ര​മു​ണ്ടാ​യി​രു​ന്നു. മൃ​ഗ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ക​രും വ​ന​പാ​ല​ക​രു​മ​ട​ങ്ങി​യ സം​ഘം ഏ​ക​ദേ​ശം ഏ​ഴു​മ​ണി​ക്കൂ​ർ നേ​രം ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് മു​ത​ല​യെ ര​ക്ഷി​ക്കു​വാ​നാ​യ​ത്. അ​ഞ്ചി​നും ആ​റി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള മു​ത​ല​യാ​കാ​മി​തെ​ന്ന് വി​ദ​ഗ്ദ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. വൈ​കു​ന്നേ​രം 8.45 ന് ​തു​ട​ങ്ങി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് അ​വ​സാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.