നാ​ലാം നി​ല​യി​ലെ സു​ര​ക്ഷാ വേ​ലി ത​ക​ർ​ത്ത് താ​ഴേ​ക്കു വീ​ഴാ​നൊ​രു​ങ്ങി​യ കാ​റി​ൽ നി​ന്നും യാ​ത്ര​ക്കാ​രി അ​ത്ഭു​തക​ര​മാ​യി ര​ക്ഷ​പെ​ട്ടു
Wednesday, June 13, 2018 11:22 AM IST
ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ നാ​ലാം നി​ല​യി​ൽ നി​ന്നും താ​ഴേ​ക്കു വീ​ഴാ​നൊ​രു​ങ്ങി കി​ട​ക്കു​ന്ന കാ​റി​നു​ള്ളി​ൽ നി​ന്നും പ്രാ​യ​മാ​യ സ്ത്രീ ​അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. കാ​ലി​ഫോ​ർ​ണി​യാ​യി​ലെ സാ​ന്താ മോ​ണി​ക്ക​യി​ലാ​ണ് സം​ഭ​വം.

ബ്രേ​ക്കി​നു പ​ക​രം ആ​ക്സി​ലേ​റ്റ​റി​ൽ ഇ​വ​ർ ച​വി​ട്ടി​യ​തി​നെ തു​ട​ർ​ന്ന് മു​മ്പോ​ട്ട് കു​തി​ച്ച കാ​ർ നാ​ലാം നി​ല​യി​ലെ സു​ര​ക്ഷാ വേ​ലി ത​ക​ർ​ത്താ​ണ് താ​ഴേ​ക്കു വീ​ഴാ​നൊ​രു​ങ്ങി​യ​ത്. ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​ര​നാ​ണ് ഇ​വ​രെ കാ​റി​നു​ള്ളി​ൽ നി​ന്നും സു​ര​ക്ഷി​ത​മാ​യി താ​ഴെ​യി​റ​ക്കി​യ​ത്. തു​ട​ർ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി ഈ ​കാ​ർ നി​ല​ത്തി​റ​ക്കു​ക​യും ചെ​യ്തു.

താ​ഴേ​ക്കു വീ​ഴാ​നൊ​രു​ങ്ങി ഭീ​തി​ജ​ന​ക​മാ​യി തൂ​ങ്ങി കി​ട​ക്കു​ന്ന ഈ ​കാ​റി​ന്‍റെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു വി​ട്ട​ത് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ ആ​ണ്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.