ഇ​റ​ച്ചി ന​ല്കാ​ൻ ചെ​ന്ന വൃ​ദ്ധ​ന്‍റെ കൈ ​ക​ടു​വ ക​ടി​ച്ചെ​ടു​ത്തു; ഞെട്ടിക്കുന്ന വീഡിയോ
Friday, November 24, 2017 4:08 AM IST
കൂ​ട്ടി​ൽ കി​ട​ക്കു​ന്ന ക​ടു​വ​യ്ക്ക് കൈ ​ഉ​പ​യോ​ഗി​ച്ച് തീ​റ്റ ന​ല്കാ​ൻ പാ​ടി​ല്ല എ​ന്ന് ആ ​വൃ​ദ്ധ​ൻ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ടാ​വ​ണം. ചൈ​ന​യി​ലെ ഹെ​നാ​ൻ പ്ര​വി​ശ്യ​യി​ലെ ഒ​രു സ​ർ​ക്ക​സ് കൂ​ടാ​ര​ത്തി​ൽ അതി​ക്ര​മി​ച്ചു ക​യ​റി​യ വൃ​ദ്ധ​ൻ കൈ​യി​ൽ ക​രു​തി​യി​രു​ന്ന മാം​സം അ​ഴി​ക​ൾ​ക്കി​ട​യി​ലൂ​ടെ ക​ടു​വ​യ്ക്കു​നേ​രെ നീ​ട്ടി​യ​തു മു​ത​ലാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്കു തു​ട​ക്കം.

മാം​സം മു​ന്നി​ൽ കി​ട്ടി​യ​പ്പോ​ൾ ക​ടു​വ അ​ത് ക​ടി​ച്ചെ​ടു​ത്തു. ഒ​പ്പം ആ ​വൃ​ദ്ധ​ന്‍റെ കൈ​യും. ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചി​ട്ട് ക​ഴി​യാ​തെ​വ​ന്ന​പ്പോ​ൾ വൃ​ദ്ധ​ൻ ഒ​ച്ച​വ​ച്ച് ആ​ളെ കൂ​ട്ടി. സ​ർ​ക്ക​സി​ലെ ജീ​വ​ന​ക്കാ​രെ​ത്തി ക​ടു​വ​യു​ടെ ശ്ര​ദ്ധ തി​രി​ച്ചാ​ണ് വൃ​ദ്ധ​നെ ര​ക്ഷി​ച്ച​ത്. വൃ​ദ്ധ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും കൈ​ക്കേ​റ്റ പ​രി​ക്ക് എ​ത്ര വ​ലു​താ​ണെ​ന്നു വ്യ​ക്ത​മ​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.