പതിനേഴ് സം​സ്ഥാ​ന​ങ്ങ​ളും ര​ണ്ട് അ​യ​ൽ രാ​ജ്യ​ങ്ങ​ളും ബൈക്കിൽ സന്ദർശിക്കാൻ കേരളത്തിൽ നിന്നും നാൽവർ സംഘം
Tuesday, June 5, 2018 4:58 PM IST
ഭാ​ര​ത​ത്തി​ന്‍റെ സാം​സ​കാ​രി​ക വൈ​വി​ധ്യ​വും ച​രി​ത്ര​വും നേ​രി​ൽ ക​ണ്ടുമ​ന​സി​ലാ​ക്കാ​ൻ രാ​ജ്യം മു​ഴു​വ​നും ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് കൊ​ട​ക​ര​യി​ലെ നാ​ൽ​വ​ർ സം​ഘം. അ​യ​ൽ രാ​ജ്യ​ങ്ങ​ളാ​യ നേ​പ്പാ​ൽ, ഭൂ​ട്ടാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും ഇ​വ​ർ ബൈ​ക്കി​ൽ ചു​റ്റി സ​ഞ്ച​രി​ക്കും.​

കൊ​ട​ക​ര മ​ര​ത്തോ​ന്പി​ള്ളി മ​ണ​പ്പെ​ട്ടി വീ​ട്ടി​ൽ ജ്യോ​തി​സ് ബാ​ബു​വി​ന്‍റെ മ​ക​ൻ കൃ​പേ​ഷ്, കോ​ടാ​ലി ക​രു​വാ​ൻ വീ​ട്ടി​ൽ മ​നോ​ഹ​ര​ന്‍റെ മ​ക​ൻ പ്ര​വീ​ണ്‍, മ​ണ്ണു​ത്തി വ​ള​പ്പി​ൽ ബെ​ന്നി​യു​ടെ മ​ക​ൻ ബെ​ൽ​വി​ൻ, കോ​ടാ​ലി തേ​മാ​ലി ഗ്രാ​മം തേ​വ​ർ​ക്കാ​ട്ടി​ൽ ഷ​ഹീ​റി​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഫ​സ​ൽ എ​ന്ന​ിവരാണു ബൈ​ക്കി​ൽ നാ​ടു​കാ​ണാ​നി​റ​ങ്ങു​ന്ന​ത്.

നാ​ലു​പേ​രും അ​ള​ഗ​പ്പ​ന​ഗ​ർ ത്യാ​ഗ​രാ​ജാർ പോ​ളി​ടെ​ക്നി​ക്കി​ലെ വിദ്യാർഥികളാണ്. ഒ​രു വ​ർ​ഷം മു​ന്പാ​ണു ഭാരതം മു​ഴു​വ​ൻ ബൈ​ക്കി​ൽ ചു​റ്റി സ​ഞ്ച​രി​ക്ക​ണ​മെ​ന്ന് ഇ​വ​ർ തീ​രു​മാ​ന​മെ​ടു​ത്ത​ത്. വീ​ട്ടു​കാ​രു​ടെ പ്രോ​ത്സാ​ഹ​ന​വും പി​ന്തു​ണ​യും ല​ഭി​ച്ച​തോ​ടെ യാ​ത്ര​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ മാ​സ​ങ്ങ​ൾ​ക്കു മു​ന്പേ ഇ​വ​ർ തു​ട​ങ്ങി. യാ​ത്രാ ചെല​വി​നു​ള്ള പ​ണം വീ​ട്ടു​കാ​രെ ബു​ദ്ധി​മു​ട്ടി​ക്കാ​തെ സ്വ​ന്തം അധ്വാന​ത്തി​ലൂ​ടെ ക​ണ്ടെ​ത്ത​ണ​മെ​ന്നും ഇ​വ​ർ തീ​രു​മാ​നി​ച്ചു.

ഇ​തി​നാ​യി വി​വി​ധ പ​ണി​ക​ൾ ചെ​യ്തു ര​ണ്ടു​ല​ക്ഷത്തോളം രൂ​പ​യും സ​മാ​ഹ​രി​ച്ചു. ര​ണ്ടു ബൈ​ക്കു​ക​ളി​ലാ​യാ​ണു നാ​ലു​പേ​രും യാ​ത്ര പു​റ​പ്പെ​ടു​ന്ന​ത്. വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള കാ​നു​ക​ളും വ​സ്ത്ര​ങ്ങ​ളും മ​റ്റുമ​ട​ങ്ങി​യ ബാ​ഗു​ക​ളും ഇവ സൂ​ക്ഷി​ക്കാ​നാ​യി ബൈ​ക്കി​ൽ പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഇ​വ​ർ ചെ​യ്തി​ട്ടു​ണ്ട്.​

ഇന്നലെ രാ​വി​ലെ ഒന്പതിനു കൊ​ട​ക​ര ഗാ​ന്ധി​ന​ഗ​റി​ൽ നി​ന്നാ​ണു നാ​ൽ​വ​ർ സം​ഘം യാ​ത്ര ആ​രം​ഭിച്ചത്. ബംഗളൂരുവാണു ആ​ദ്യ ല​ക്ഷ്യം. തു​ട​ർ​ന്നു മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ, ന്യൂഡൽഹി, മ​ണാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച് ല​ഡാ​ക്കി​ലെ​ത്തും.

ഡൽഹിയി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ രാ​ജ്യ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തും. മ​ട​ങ്ങി​വ​രുംവ​ഴി വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ചു​റ്റി സ​ഞ്ച​രി​ക്കും. പി​ന്നീ​ട് കോൽ​ക്ക​ത്ത വ​ഴി ഓ​ഗ​സ്റ്റ് ആ​ദ്യത്തോടെ നാ​ട്ടി​ൽ തി​രി​ച്ചെ​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് യാ​ത്ര ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. ര​ണ്ടു മാ​സം നീ​ളു​ന്ന സ​ഞ്ചാ​ര​ത്തി​നി​ടെ 17 സം​സ്ഥാ​ന​ങ്ങ​ളും ര​ണ്ട് അ​യ​ൽ രാ​ജ്യ​ങ്ങ​ളും ഇ​വ​ർ സ​ന്ദ​ർ​ശി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.