തുറി​ച്ചു​നോ​ക്കു​ന്ന ക​ണ്ണു​ക​ളും പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യി തിമിംഗല വിമാനം
Saturday, July 21, 2018 9:48 AM IST
തു​റി​ച്ചു​നോ​ക്കു​ന്ന ക​ണ്ണു​ക​ളും പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​വു​മാ​യി യാ​ത്ര​ക്കാ​രെ വ​ര​വേ​റ്റ് എ​യ​ർ​ബ​സ് ബെ​ലു​ഗ എ​ക്സ്എ​ൽ ആ​ദ്യ പ​റ​ക്ക​ൽ ന​ട​ത്തി. ഫ്രാ​ൻ​സി​ലെ ബ്ലാ​ഗ്‌​നാ​കി​ലാ​യി​രു​ന്നു എ​യ​ർ​ബ​സി​ന്‍റെ ഈ ​വ​ലി​യ വി​മാ​നം സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്. പു​ഞ്ചി​രി​ക്കു​ന്ന തി​മിം​ഗ​ല​ത്തി​ന്‍റെ രൂ​പം വി​മാ​ന​ത്തി​ൽ പെ​യി​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​താ​ണ് ഏ​വ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന​ത്.

2014 ന​വം​ബ​റി​ലാ​ണ് ബെ​ലു​ഗ എ​ക്സ്എ​ൽ വി​മാ​നം ആ​ദ്യ​മാ​യി സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് ഇ​പ്പോ​ൾ ആ​ദ്യ​വി​മാ​ന​ത്തേ​ക്കാ​ളും ഒ​രു മീ​റ്റ​ർ വീ​തി ഉ​യ​ർ​ത്തി നി​ർ​മി​ച്ച്, പു​തി​യ പെ​യി​ന്‍റ് പൂ​ശി പു​തി​യ വി​മാ​നം ക​ഴി​ഞ്ഞ മാ​സം 28നാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. പു​ഞ്ചി​രി​ക്കു​ന്ന മു​ഖ​മു​ള്ള ബെ​ലു​ഗ തി​മിം​ഗ​ല​ത്തി​ന്‍റെ രൂ​പ​ത്തി​ൽ​ത്ത​ന്നെ​യാ​ണ് വി​മാ​ന​ത്തി​ന്‍റെ നി​ർ​മാ​ണ​വും.

ബെ​ലു​ഗ ത​മിം​ഗ​ല​ത്തി​ന്‍റെ രൂ​പം വി​മാ​ന​ത്തി​ൽ പ​തി​പ്പി​ച്ച​ത് വ​ലി​യ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ്. ഏ​പ്രി​ൽ ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 20,000ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. ബെ​ലു​ഗ എ​ക്സ്എ​ൽ വി​മാ​നം ആ​ദ്യ പ​റ​ക്ക​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​താ​യി എ​യ​ർ​ബ​സ് അ​റി​യി​ച്ചു. നാ​ലു മ​ണി​ക്കൂ​ർ 11 മി​നി​റ്റാ​യി​രു​ന്നു ആ​ദ്യ​യാ​ത്ര​യു​ടെ സ​മ​യം.

600 മ​ണി​ക്കൂ​ർ പ​റ​ക്ക​ലും പ​ത്തു മാ​സ​ത്തെ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കും ശേ​ഷ​മേ യാ​ത്രാ​സ​ർ​വീ​സ് തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി ബെ​ലു​ഗ എ​ക്സ്എ​ലി​നു ല​ഭി​ക്കൂ. 2019ൽ ​വി​മാ​നം സ​ർ​വീ​സ് തു​ട​ങ്ങി​യേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.