ബഹിരാകാശ ഹോട്ടലിലേക്കു സ്വാഗതം
Sunday, April 8, 2018 9:41 AM IST
കൈ​യി​ൽ പ​ണ​വും ബ​ഹി​രാ​കാ​ശ​ത്തു​ന്നി​ന്നു​ള്ള കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വു​മു​ണ്ടെ​ങ്കി​ൽ സാ​ധ്യ​ത​ക​ൾ മു​ന്നി​ൽ തെ​ളി​യും. അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ൺ ആ​സ്ഥാ​ന​മാ​യു​ള്ള ഒ​റി​യോ​ൺ സ്പാ​ൻ എ​ന്ന ക​മ്പ​നി ഇ​തി​നാ​യി അ​വ​സ​ര​മൊ​രു​ക്കും. ബ​ഹി​രാ​കാ​ശ​ത്തെ ആ​ദ്യ ആ​ഡം​ബ​ര ഹോ​ട്ട​ൽ എ​ന്ന ഖ്യാ​തി​യോ​ടെ 35 അ​ടി നീ​ള​വും 14 അ​ടി വീ​തി​യു​മു​ള്ള ഒ​റോ​റ സ്റ്റേ​ഷ​നാ​ണ് ഒ​റി​യോ​ൺ സ്പാ​ൻ ത​യാ​റാ​ക്കു​ന്ന​ത്.

2021 അ​വ​സാ​ന​ത്തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന ഒ​റോ​റ സ്റ്റേ​ഷ​നി​ൽ 2022 മു​ത​ൽ അ​തിഥിക​ളെ എ​ത്തി​ച്ചുതു​ട​ങ്ങും. ഒ​രു സ​മ​യ​ത്ത് നാ​ലു സ​ന്ദ​ർ​ശ​ക​രെ​യും ര​ണ്ടു ക്രൂ ​അം​ഗ​ങ്ങ​ളെ​യും ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യാ​ണ് ഈ ​സ്റ്റേ​ഷ​നു​ള്ള​ത്. 12 ദി​വ​സം സ​ന്ദ​ർ​ശ​ക​ർ​ക്ക് ഇ​വി​ടെ ക​ഴി​യാ​നാ​കും.

ഈ ​ദൗ​ത്യ​ത്തി​ന് ഒ​രാ​ളി​ൽ​നി​ന്ന് 95 ല​ക്ഷം ഡോ​ള​ർ ക​മ്പ​നി വാ​ങ്ങും. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് 80,000 ഡോ​ള​ർ ന​ല്കി ബു​ക്ക് ചെ​യ്യാം. പി​ന്നീ​ട് ഈ ​തു​ക മ​ട​ക്കി ന​ല്കു​മെ​ന്നാ​ണ് ക​മ്പ​നി​യു​ടെ ഉ​റ​പ്പ്. നേ​ര​ത്തേ ഒ​രാ​ൾ​ക്ക് ഒ​രു കോ​ടി ഡോ​ള​ർ ചെ​ല​വാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, വി​ക്ഷേ​പ​ണ​ങ്ങ​ളു​ടെ ചെ​ല​വ് കു​റ​ഞ്ഞ​തി​നാ​ൽ നി​ര​ക്കും കു​റ​ച്ചെ​ന്ന് ഒ​റി​യോ​ൺ സ്പാ​ൻ സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ ഫ്രാ​ങ്ക് ബ​ങ്ക​ർ പ​റ​ഞ്ഞു.

ഒ​റി​യോ​ൺ സ്പാ​നി​ന്‍റെ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​യാ​ൽ വാ​ണി​ജ്യ സ്പേ​സ് വ്യ​വ​സാ​യ​ത്തി​ന് പു​തി​യ മാ​നം കൈ​വ​രും. ഗു​രു​ത്വാ​ക​ർ​ഷണ​മി​ല്ലാ​ത്ത ഇ​വി​ടെ​നി​ന്ന് ഭൂ​മി​യി​ലെ കാ​ഴ്ച​ക​ൾ കാ​ണാം, ഗ​വേ​ഷ​ണം ന​ട​ത്താം, ഭൂ​മി​യി​ലു​ള്ള​വ​രു​മാ​യി അ​തി​വേ​ഗ ഇ​ന്‍റ​ർ​നെ​റ്റി​ലൂ​ടെ ആ​ശ​യ​വി​നി​മയം ന​ട​ത്താം എ​ന്നു​തു​ട​ങ്ങി ആ​ക​ർ​ഷ​ക സം​വി​ധാ​ന​ങ്ങ​ൾ ബ​ഹി​രാ​കാ​ശ ഹോ​ട്ട​ലി​ൽ ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

ഒ​റോ​റ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി യാ​ത്ര​യ്ക്കു മു​ന്പ് മൂ​ന്നു മാ​സ​ത്തെ പ​രി​ശീ​ല​നം ക​മ്പ​നി ന​ല്കും. ബ​ഹി​രാ​കാ​ശ യാ​ത്ര, ഓ​ർ​ബി​റ്റ​ൽ മെ​ക്കാ​നി​ക്സ്, ബ​ഹി​രാ​കാ​ശ ജീ​വി​തം എ​ന്നി​വ​യെ​ക്കു​റി​ച്ച് ഓ​ൺ​ലൈ​നാ​യാ​ണ് പ്രാ​രം​ഭ പ​രി​ശീ​ല​നം ന​ല്കു​ക. ഇ​തി​നു​ശേ​ഷം ഒ​റി​യോ​ൺ സ്പാ​നി​ന്‍റെ ഹൂ​സ്റ്റ​ണി​ലു​ള്ള ആ​സ്ഥാ​ന​ത്ത് പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ല്കും.

""വ​രൂ ന​മു​ക്ക് ക​ട​ൽ​ത്തീ​ര​ത്തു​പോ​യി കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ക്കാം എ​ന്നു പ​റ​യു​ന്ന​തു​പോ​ലെ​യ​ല്ല ത​ങ്ങ​ൾ ബ​ഹി​രാ​കാ​ശ​ത്തു കൊ​ണ്ടു​പോ​കു​ന്ന​ത്. ഒ​രു ബഹിരാകാശ സ​ഞ്ചാ​രി​യു​ടെ അ​നു​ഭ​വ​മാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്'': ഒ​റി​യോ​ൺ സ്പാ​ൻ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.