ഗുഡ് ബൈ യാഹൂ...
Wednesday, July 18, 2018 9:30 AM IST
വേ​ൾ​ഡ് വൈ​ഡ് വെബ്ബി​ന്‍റെ പ്ര​ചാ​ര​ത്തി​നൊ​പ്പം ലോ​ക​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച യാ​ഹൂ മെ​സ​ഞ്ച​ർ ഇ​നി ഇ​ല്ല. നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​തു​പോ​ലെ​ത​ന്നെ ജൂ​ലൈ 17ന് ​ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം യാ​ഹൂ മെ​സ​ഞ്ച​ർ അ​വ​സാ​നി​പ്പി​ച്ചു. ഇ​ന്‍റ​ർ​നെ​റ്റ് പ്ര​ചാ​ര​ത്തി​ലാ​യി വ​ന്ന കാ​ല​ത്തെ ഓ​ർ​മി​പ്പി​ക്കാ​ൻ ചി​ര​കാ​ല ഓ​ർ​മ​ക​ളി​ലൊ​ന്നി​ലേ​ക്ക് യാ​ഹൂ മെ​സ​ഞ്ച​റും മ​റ​ഞ്ഞു.

ക​മ്പ​നി ന​ല്കു​ന്ന റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച് പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചെ​ങ്കി​ലും യാ​ഹൂ മെ​സ​ഞ്ച​റി​ന്‍റെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ ആ​റു മാ​സ​ത്തെ ചാ​റ്റ് ഹി​സ്റ്റ​റി ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​നാ​കും. യാ​ഹൂ മെ​സ​ഞ്ച​റി​ന്‍റെ അ​ന്ത്യ​ത്തോ​ടൊ​പ്പം പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച സ്കു​ര​ലി​ലൂ​ടെ പു​തി​യ ഫീ​ച്ച​റു​ക​ളോ​ടൊ​പ്പം പ​ഴ​യ സേ​വ​ന​ങ്ങ​ളും ആ​സ്വ​ദി​ക്കാം.

1998ലാ​ണ് യാ​ഹൂ ത​ങ്ങ​ളു​ടെ മെ​സ​ഞ്ച​ർ ആ​പ്പാ​യ യാ​ഹൂ മെ​സ​ഞ്ച​റി​നെ അ​വ​ത​രി​പ്പി​ച്ച​ത്. കാ​ലം മാ​റി, സൈ​ബ​ർ ലോ​ക​ത്ത് മാ​റ്റ​ങ്ങ​ൾ നി​ര​വ​ധി വ​ന്നു, ഉ​പ​യോ​ക്താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള​നു​സ​രി​ച്ച് പു​തി​യ ഫീ​ച്ച​റു​ക​ൾ ഉ​ൾ​പ്പെ​ടു​ത്താ​നാ​ണ് മെ​സ​ഞ്ച​റി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ച​തെ​ന്നാ​ണ് യാ​ഹൂ ന​ല്കു​ന്ന വി​ശ​ദീ​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.