900 വർഷത്തെ വരൾച്ചയിൽ തകർന്ന സംസ്കാരം
Tuesday, April 17, 2018 9:24 AM IST
ഹാ​ര​പ്പ, മൊ​ഹ​ൻ​ജ​ദാ​രോ എ​ന്നി​വ​യു​ൾ​പ്പെ​ട്ട സി​ന്ധു ന​ദീ​ത​ട സം​സ്​കാ​രം ന​ശി​ച്ച​ത് 900 വ​ർ​ഷം നീ​ണ്ടു​നി​ന്ന വ​രൾച്ച​യെ​ത്തു​ട​ർ​ന്നാ​ണെ​ന്നു റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി (ഐ​ഐ​ടി) ഖ​ര​ഗ്പു​രി​ലെ ശാ​സ്ത്ര​ജ്ഞ​ർ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ​നി​ന്നാ​ണ് പു​തി​യ ക​ണ്ടെ​ത്ത​ൽ.

900 വ​ർ​ഷം നീ​ണ്ടു​നി​ന്ന അ​തി​ക​ഠി​ന​മാ​യ വ​ര​ൾച്ച​യാ​ണ് 4,350 വ​ർ​ഷം​മു​ന്പ് സി​ന്ധു​ന​ദീ​ത​ട സം​സ്കാ​രം നാ​മാ​വ​ശേ​ഷ​മാ​ക്കി​യ​ത്. വ​ര​ൾ​ച്ച​യെ​ത്തു​ട​ർ​ന്ന് ഈ ​പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് പ​ച്ച​പ്പു തേ​ടി പ​ലാ​യ​നം ചെ​യ്യേ​ണ്ടി​വ​ന്നു. താ​ര​ത​മ്യേ​ന മ​ഴ കൂ​ടു​ത​ലു​ള്ള പ്ര​ദേ​ശ​ത്തേ​ക്കാ​ണ് ഇ​വി​ടു​ള്ള​വ​ർ പ​ലാ​യ​നം ചെ​യ്ത​ത്. ഇ​ങ്ങ​നെ പ​ലാ​യ​നം ചെ​യ്ത​വ​ർ ഗം​ഗ-​യ​മു​ന സ​മ​ത​ല​പ്ര​ദേ​ശ​ത്തേ​ക്കു കു​ടി​യേ​റി.

ഇ​ന്ന​ത്തെ ഉ​ത്ത​ർ​പ്ര​ദേ​ശ്, ബി​ഹാ​ർ, ബം​ഗാ​ൾ, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​താ​ണ് ഗം​ഗ-​യ​മു​ന സ​മ​ത​ലം. ഐ​ഐ​ടി ഖ​ര​ഗ്പു​രി​ലെ ശാ​സ്ത്ര​ജ്ഞ​രു​ടെ ക​ണ്ടെ​ത്ത​ലു​ക​ൾ ഈ ​മാ​സം അ​വ​സാ​നം ക്വാ​ർ​ട്ടേ​ണ​റി ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജേ​ർ​ണ​ൽ ഓ​ഫ് എ​ൽ​സ്‌​വെ​യ​റി​ൽ ഈ ​മാ​സം അ​വ​സാ​നം പ്ര​സി​ദ്ധീ​ക​രി​ക്കും.

ജി​യോ​ള​ജി, ജി​യോ​ഫി​സി​ക്സ് ശാ​സ്ത്ര​ജ്ഞ​ർ ന​ട​ത്തി​യ 5000 വ​ർ​ഷ​ത്തെ മ​ൺ​സൂ​ൺ വ്യ​തി​യാ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ത്തി​നി​ടെ​യാ​ണ് 900 വ​ർ​ഷം നീ​ണ്ടു​നി​ന്ന വ​ര​ൾ​ച്ച ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന സു​പ്ര​ധാ​ന ക​ണ്ടെ​ത്ത​ലി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. അ​ക്കാ​ല​യ​ള​വി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഹി​മാ​ല​യ മേ​ഖ​ല​യി​ൽ മ​ഴ കു​റ​ഞ്ഞു. വൈ​കാ​തെ ന​ദി​ക​ൾ വ​റ്റി​വ​ര​ണ്ടു. ന​ദി​ക​ളോ​ടു ചേ​ർ​ന്നു പു​ഷ്ടി​പ്പെ​ട്ട നാ​ഗ​രി​ക ജീ​വി​തം ഇ​തോ​ടെ താ​റു​മാ​റാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.