കാ​ൻ​സ​ർ രോ​ഗി​യാ​യ ആ​റു​വ​യ​സു​കാ​ര​നെ ഒ​രു ദി​വ​സ​ത്തേ​ക്ക് ക​മ്മീ​ഷ​ണ​റാ​ക്കി തെ​ലു​ങ്കാ​ന പോ​ലീ​സ്
Thursday, April 5, 2018 1:09 PM IST
കാ​ൻ​സ​ർ രോ​ഗി​യാ​യ ആ​റു​വ​യ​സു​കാ​ര​നെ ഒ​രു ദി​വ​സ​ത്തേ​ക്ക് ക​മ്മീ​ഷ​ണ​റാ​ക്കി തെ​ലു​ങ്കാ​ന പോ​ലീ​സ്. തെ​ലു​ങ്കാ​ന​യി​ലെ രാ​ച്ച​കോ​ണ്ട പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യ മ​ഹേ​ഷ് മു​ര​ളീ​ധ​ർ ഭ​ഗ​വ​ത് എ​ന്ന​യാ​ളാ​ണ് ദു​ദേ​ക​ലാ ഇ​ഷാ​ൻ എ​ന്ന കു​ട്ടി​ക്ക് ഒ​രു ദി​വ​സ​ത്തേ​ക്ക് ത​ന്‍റെ ക​സേ​ര ഒ​ഴി​ഞ്ഞു കൊ​ടു​ത്ത​ത്.

ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ ഇ​ഷാ​ൻ പോ​ലീ​സ് യൂ​ണി​ഫോം അ​ണി​ഞ്ഞ് നി​ൽ​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് കു​ട്ടി​ക്കും കു​ട്ടി​യു​ടെ സ്വ​പ്നം പൂ​ർ​ത്തി​യാ​ക്കു​വാ​ൻ സ​ഹാ​യി​ച്ച പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്കും പി​ന്തു​ണ​യും അ​ഭി​ന​ന്ദ​ന​വു​മാ​യി നി​ര​വ​ധി​യാ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഒ​രു എ​ൻ​ജി​ഒ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഈ ​കു​ട്ടി​യു​ടെ ആ​ഗ്ര​ഹം ക​മ്മീ​ഷ​ണ​റു​ടെ കാ​തി​ലെ​ത്തി​യ​ത്. ഇ​തി​നു മു​ന്പും സ​മാ​ന​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്.​ഏ​ഴു​വ​യ​സു​കാ​ര​നാ​യ ബാ​ല​നെ ഒ​രു ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ആ​ക്കി മും​ബൈ പോ​ലീ​സ് സോ​ഷ്യ​ൽ മീ​ഡി​യാ​യു​ടെ കൈ​യ്യ​ടി നേ​ടി​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.