നടുറോഡിൽ ലോറി തടഞ്ഞ് ആനയുടെ "പകൽക്കൊള്ള'
Friday, September 15, 2017 7:13 AM IST
കാ​ടി​നു ന​ടു​വി​ലൂ​ടെ പോ​കു​ക​യാ​യി​രു​ന്ന ഒ​രു ലോ​റി ത​ട​ഞ്ഞു നി​ർ​ത്തി ആ​ന വൈ​ക്കോ​ൽ ഭ​ക്ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. താ​യ്‌ല​ൻ​ഡി​ലെ ഘോ​വോ യാ​യ് ദേ​ശി​യോദ്യാനത്തിലൂടെ പോ​കു​ക​യാ​യി​രു​ന്ന ലോ​റി ത​ട​ഞ്ഞു നി​ർ​ത്തി​യാ​ണ് മാ​ർ​ക്ക് എ​ന്നു പേ​രു​ള്ള കാ​ട്ടാ​ന വി​ശ​പ്പ​ക​റ്റി​യ​ത്. ആ​ന ലോ​റി ത​ട​ഞ്ഞു നി​ർ​ത്തി​യ​തി​നു ശേ​ഷം പു​റ​കു വ​ശ​ത്തു​നി​ന്നും വൈ​ക്കോ​ൽ കെ​ട്ട് വ​ലി​ച്ചു താ​ഴേ​ക്കി​ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം വ്യ​ക്ത​മാ​കു​ന്ന​ത്. ആ​ന​യു​ടെ ശ്ര​ദ്ധ​മാ​റു​ന്പോ​ൾ ഡ്രൈ​വ​ർ പെ​ട്ട​ന്ന് ലോ​റി​യു​മാ​യി സ്ഥ​ല​ത്തു നി​ന്നും മാ​റു​ക​യാ​യി​രു​ന്നു.

വ​ഴി​യു​ടെ പ​കു​തി​യോ​ളം നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന ആ​ന വൈ​ക്കോ​ലെ​ടു​ത്ത് സ്വ​ന്തം ശ​രീ​ര​ത്തി​ലേ​ക്ക് എ​റി​യു​ന്ന​തും അ​തി​ൽ നി​ന്നും കു​റ​ച്ചെ​ടു​ത്ത് ഭ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. ഈ ​സ​മ​യ​മ​ത്രയും വ​ഴി​യു​ടെ ഒ​രു വ​ശ​ത്തു കൂ​ടി വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന​തും കാ​ണാം. ലോ​റി​യി​ൽ നി​ന്നും ഈ ​കാ​ട്ടാ​ന വൈ​ക്കോ​ൽ മോ​ഷ്ടി​ക്കു​ന്ന​ത് ഇ​ത് ആ​ദ്യ​ത്തെ സം​ഭ​വ​മ​ല്ല. ആ​ന റോ​ഡി​ൽ ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും വി​ശ​പ്പ​ക​റ്റു​വാ​ൻ വേ​ണ്ട​ത്രെ ഭ​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് പാ​ർ​ക്ക് മേ​ധാ​വി ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന നി​ർ​ദ്ദേ​ശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.