മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ ടിവിയിലെ ഫുട്ബോൾ കളിയിൽ മുഴുകി ബന്ധുക്കൾ
Sunday, September 10, 2017 4:17 AM IST
മരണവീട്ടിൽ പാ​ലി​ക്കേ​ണ്ട മര്യാദകളെക്കുറിച്ച് അ​റി​യാ​ത്ത​വ​രാ​യി ആ​രും ഇ​ല്ല. വ​ള​രെ​യ​ധി​കം മാ​ന്യ​ത​യോ​ടു​കൂ​ടി പെ​രു​മാ​റേ​ണ്ട അ​വ​സ​ര​മാ​ണ​ത്. എ​ന്നാ​ൽ പെ​റു​വി​ലെ ഒ​രു വീ​ട്ടി​ലെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങി​നി​ടെ ന​ട​ന്ന സം​ഭ​വം കണ്ട് ഞെട്ടിയിരിക്കുകയാണ് നെറ്റിസൺസ്.

ഫു​ട്ബോ​ൾ പ്രേ​മി​ക​ളാ​യ ഈ ​വീ​ട്ടു​കാ​ർ മൃ​ത​ദേ​ഹം വ​ച്ചി​രി​ക്കു​ന്ന​തി​ന്‍റെ സ​മീ​പം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ടി​വി​യി​ൽ മ​ത്സ​രം കാ​ണു​ന്ന ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്. മ​ത്സ​രാ​ർ​ഥി​ക​ൾ ഗോ​ള​ടി​ക്കു​ന്ന​ത് ക​ണ്ട് മൃ​ത​ദേ​ഹ​ത്തി​ന് അ​ടു​ത്ത് ഇ​രി​ക്കു​ന്ന​വ​ർ പ​ര​സ്പ​രം കെ​ട്ടി​പ്പി​ടി​ച്ച് സ​ന്തോ​ഷം പ​ങ്കു​വെ​യ്ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്. വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് നി​ര​വ​ധി​യാ​ളു​ക​ളാ​ണ് പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.