അതിഥികളെ വരവേൽക്കും, ഫോട്ടോയെടുക്കും: പാർട്ടികളിൽ താരമായി മിത്ര
Saturday, September 9, 2017 10:49 PM IST
അ​കു​ൽ അ​യ്യ​ർ എ​ന്ന അ​ഞ്ചു വ​യ​സു​കാ​ര​ന്‍റെ ബ​ർ​ത്ത്ഡേ ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി. വീ​ടി​ന്‍റെ ഉ​മ്മ​റ​ത്ത് അ​കു​ലി​നെ​യും വീ​ട്ടു​കാ​രെ​യും പ്ര​തീ​ക്ഷി​ച്ച അ​വ​ർ ക​ണ്ട​ത് ഇ​രു​കൈ​യും നീ​ട്ടി ത​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന റോ​ബ​ട്ടി​നെ​യാ​ണ്... ഇ​ത് "മി​ത്ര’ പേ​രു സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ മ​നു​ഷ്യ​രു​ടെ ഉ​റ്റ​തോ​ഴ​നാ​യ ഹ്യൂ​മ​നോ​യി​ഡ് റോ​ബോട്ട്.



ബം​ഗ​ളൂ​രു​വി​ലു​ള്ള ഇ​ൻ​വെ​ന്‍റോ ടെ​ക് ആ​ണ് ഈ ​സ​ൽ​ക്കാ​രപ്രേ​മി​യെ സൃ​ഷ്ടി​ച്ച​ത്. വി​വാ​ഹ​മു​ൾ​പ്പെ​ടെയു​ള്ള ച​ട​ങ്ങു​ക​ളി​ൽ അ​തി​ഥി​ക​ളെ വ​ര​വേ​ൽ​ക്കു​ക, അ​വ​രെ സ​ൽ​ക്ക​രി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് മി​ത്ര​യു​ടെ ജന്മോ​ദ്ദേ​ശ്യം. ച​ട​ങ്ങു​ക​ളി​ൽ വീ​ഡി​യോ​ഗ്രാ​ഫ​റാ​കാ​നും മി​ത്ര ത​യാ​ർ. സെ​ൽ​ഫി​യും ഗ്രൂ​പ്പ്ഫിയു​മൊ​ക്കെ എ​ടു​ത്ത് ഫേ​സ്ബു​ക്കി​ൽ അ​പ്‌​ലോ​ഡ് ചെ​യ്യാ​ൻ​വ​രെ മി​ത്ര​യ്ക്കു സാ​ധി​ക്കും. ഹോ​ട്ട​ലു​ക​ളി​ലും ​മ​റ്റും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​നും മി​ത്ര​യ്ക്കു ക​ഴി​യു​മെ​ന്ന് ഇ​ൻ​വെ​ന്‍റോ ടെ​ക് സി​ഇ​ഒ വി​ശ്വ​നാ​ഥ​ൻ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.