വിന്‍റേജ് ഫോണുകളുടെ അപൂർവശേഖരവുമായി ഒരു കിടിലൻ മ്യൂസിയം
Friday, September 8, 2017 3:45 AM IST
മാറിമാറിവരുന്ന പുത്തൻ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഒ​രു​പാ​ടു​ള്ള ഫോ​ണു​ക​ൾ ഓ​രോ ദി​വ​സ​വും വി​പ​ണി​യി​ൽ സ്ഥാ​ന​മു​റ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തേസ​മ​യം തന്നെ പഴയ ഫോണുകൾ കാലയവനികയ്ക്കുള്ളിൽ മറയുകയും ചെയ്യുന്നു. എ​ന്നാ​ൽ ഈ ​വി​ന്‍റേജ് ഫോ​ണു​ക​ളു​ടെ ഓ​ർ​മ ന​ഷ്ട​പ്പെ​ട്ടു പോ​കാ​തി​രി​ക്കു​വാ​നാ​യി ഒ​രു മ്യൂ​സി​യം ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് സ്ലൊ​വാക്യ സ്വ​ദേ​ശി​യാ​യ സ്റ്റെ​ഫാ​ൻ പൊ​ൾ​ഗാ​രി.

ര​ണ്ടു വ​ർ​ഷത്തെ അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​യി 1,500ല​ധി​കം മോ​ഡ​ലുകളിലു​ള്ള 3,500 ഫോ​ണു​ക​ൾ ശേ​ഖ​രി​ച്ചാണ് സ്റ്റെഫാൻ സ്വ​ന്ത​മാ​യി മ്യൂ​സി​യം ആ​രം​ഭി​ച്ച​ത്. ഡൊ​ബ്സി​ന​യി​ലു​ള്ള ത​ന്‍റെ വീ​ട്ടി​ലെ ര​ണ്ടു മു​റി​ക​ളാ​ണ് അ​ദ്ദേ​ഹം ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.



നോ​ക്കി​യ 3310, നോ​ക്കി​യ 350ഐ ​സ്റ്റാ​ർ വാ​ർ​സ് എ​ഡി​ഷ​ൻ, 20 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള സെ​മെ​ണ്‍​സ് എ​സ്4 തു​ട​ങ്ങി​യ ഫോ​ണു​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ശേ​ഖ​ര​ത്തി​ലു​ള്ള​ത്. സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ ഈ ​കൂ​ട്ട​ത്തി​ൽ ഇ​ല്ല. പ​ഴ​യ ഫോ​ണു​ക​ളാ​ണ് ശേ​ഖ​ര​ത്തി​ലു​ള്ള​തെ​ങ്കി​ലും ആള് പഴഞ്ചനാണെന്നു വിചാരിക്കേണ്ട. ആപ്പിളിന്‍റെ പുതുപുത്തൻ മോഡൽ ഐ ​ഫോ​ണാ​ണ് സ്റ്റെഫാൻ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.