മാ​ൻ​ഹോ​ളിൽ ഇ​റ​ങ്ങി നി​ൽ​ക്കു​ന്ന​യാ​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു ക​യ​റി; ഞെട്ടിക്കുന്ന വീഡിയോ
Tuesday, September 5, 2017 3:13 AM IST
റോ​ഡി​ലു​ള്ള മാ​ൻ​ഹോ​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ജോ​ലി​ക്കാ​ര​ന്‍റെ ശ​രീ​ര​ത്തി​ൽ വാ​ഹ​ന​മി​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. സൗ​ത്ത് സെ​ൻ​ട്ര​ൽ റ​ഷ്യ​യി​ലെ നി​സ​ൻ​കാ​മെ​സ്ക്ക് എ​ന്ന സ്ഥ​ല​ത്താ​ണ് ഏ​വ​രെ​യും ഞെ​ട്ടി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. മാ​ൻ​ഹോ​ളി​നു​ള്ളി​ൽ ഇ​റ​ങ്ങി നി​ൽ​ക്കു​ന്ന ഒ​രാ​ളു​ടെ ശ​രീ​ര​ത്തി​ന്‍റെ പ​കു​തിഭാ​ഗം പു​റ​ത്തേ​ക്ക് നി​ൽ​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും ആ​ദ്യം വ്യ​ക്ത​മാ​കു​ന്ന​ത്. ഈസമയം, പി​ൻ​വ​ശ​ത്തു​കൂ​ടി വ​രു​ന്ന കാ​ർ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.

ഒ​രു സ്ത്രീ​യാ​യി​രു​ന്നു കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. ത​ന്‍റെ കാർ ഒ​രാ​ളു​ടെ ശ​രീ​ര​ത്തി​ൽ ക​യ​റി​യെന്നു മ​ന​സി​ലാ​യ സ്ത്രീ ​പെ​ട്ടെ​ന്ന് ത​ന്നെ കാർ‌ പിന്നോട്ടെടുത്തു. അ​പ്പോ​ഴേ​ക്കും അ​ദ്ദേ​ഹം മാ​ൻഹോ​ളി​ലേ​ക്ക് പൂ​ർ​ണ​മാ​യും വീ​ണി​രു​ന്നു. ഓ​ടി​ക്കൂ​ടി​യ ആ​ളു​ക​ളി​ലൊ​രാ​ളാ​ണ് അ​ദ്ദേ​ഹ​ത്തെ പു​റ​ത്തെ​ടു​ത്ത​ത്. സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ച ഇ​ദ്ദേ​ത്തി​ന്‍റെ വാ​രി​യെ​ല്ലി​നു പൊ​ട്ട​ലേ​റ്റി​ട്ടു​ണ്ട്.

യാ​തൊ​രു വി​ധ​ത്തി​ലു​മു​ള്ള മു​ന്ന​റി​യി​പ്പു​ക​ളും സ്ഥാ​പി​ക്കാ​തെ​യാ​ണ് അ​ദ്ദേ​ഹം മാ​ൻ​ഹോ​ളി​ലി​റ​ങ്ങി​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. മാ​ത്ര​മ​ല്ല ഈ ​യു​വ​തി​ക്ക് എ​തി​രെ ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടോ എ​ന്നും വ്യ​ക്ത​മ​ല്ല. സ​മീ​പ​മു​ള്ള സി​സി​ടി​വി​യി​ലാ​ണ് പേ​ടി​പ്പ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.