സംവിധായകനടക്കം അഞ്ചു യുവതാരങ്ങൾ പിടിയിൽ..‍? ആ വാർത്തയ്ക്കു പിന്നിലെ ആളെ കിട്ടി..!
Tuesday, September 5, 2017 2:25 AM IST
യുവസംവിധായകനടക്കം അഞ്ചു താരങ്ങൾ‌ പിടിയിൽ....! ഫേസ്ബുക്കിൽ കാട്ടുതീ പോലെ പ്രചരിച്ച വാർത്താ കട്ടിംഗ് കണ്ടവർ ഞെട്ടി. പ്രേമത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരങ്ങളായി മാറിയ സിജു വിൽസൺ, കൃഷ്ണശങ്കർ, ശബരീഷ് വർമ, സംവിധായകൻ കൂടിയായ അൽത്താഫ് സലീം, ഷിയാസ് എന്നിവരുടെ ചിത്രം ഉൾപ്പെടെയാണ് വാർത്ത പ്രത്യക്ഷപ്പെട്ടത്. ആദ്യം ഞെട്ടിയവർ തലക്കെട്ടിനു താഴെ വിശദമായ വാർത്തയിൽ കണ്ണോടിച്ചപ്പോഴാണ് എല്ലാവരുടെയും ശ്വാസം നേരെവീണത്. മന്ദാകിനി എന്ന പുതിയ സിനിമയുടെ അനൗൺസ്മെന്‍റാണ് ഇങ്ങനെ വെറൈറ്റിയാക്കി പേടിപ്പിച്ചുകളഞ്ഞത്. ചിത്രത്തിന്‍റെ സംവിധായകനായ ജെനിത് കാച്ചപ്പിള്ളിയുടെ തലയിലുദിച്ച എെഡിയയാണ് ശരിക്കും വൈറലായി മാറിയത്.



മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ജെ​നി​ത് കാ​ച്ചപ്പി​ള്ളി​ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ മന്ദാകിനി ഒറ്റ രാത്രിയിലെ രണ്ടുമണിക്കൂറിന്‍റെ കഥപറയുന്ന കോമഡി ത്രില്ലറാണ്. ഇ​തി​ഹാ​സ, സ്റ്റൈ​ൽ എ​ന്നീ ചി​ത്ര​ങ്ങ​ളൊരുക്കിയ ആ​ർ​ക്ക് മീ​ഡി​യാ​യു​ടെ ബാ​ന​റി​ൽ രാ​ജേ​ഷ് അ​ഗ​സ്റ്റി​ൻ ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബറിൽ ആരംഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.