ലൈ​വാ​യി പ്രളയവാ​ർ​ത്ത റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ രക്ഷാപ്രവർത്തനം നടത്തി റി​പ്പോ​ർ​ട്ട​ർ
Wednesday, August 30, 2017 7:20 AM IST
അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ണി​ലു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് നി​ര​വ​ധി നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​കു​ക​യും അ​നേ​ക​മാ​ളു​ക​ളു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പൊ​ഴി​താ മ​ഴ​യെ​തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​ത്തി​ൽ മൂ​ടി​യ ട്ര​ക്കി​ൽ നി​ന്നും ഡ്രൈ​വ​റെ ഒ​രു ചാ​ന​ലി​ലെ റി​പ്പോ​ർ​ട്ട​റു​ടെ​യും കാ​മ​റാ​മ​ന്‍റെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു.

ബ്രാ​ൻ​ഡി സ്മി​ത്ത് എ​ന്ന ചാ​ന​ൽ റി​പ്പോ​ട്ട​റും മാ​രി​യോ സാ​ൻ​ഡോ​വ​ൽ എ​ന്ന കാ​മ​റ​മാ​നു​മാ​ണ് ഈ ​ധീ​ര​കൃ​ത്യം ചെ​യ്ത് സോ​ഷ്യ​ൽ മീ​ഡി​യാ​യു​ടെ കൈ​യ​ടി​ക്ക് അ​ർ​ഹ​രാ​യി​രി​ക്കു​ന്ന​ത്. കൊ​ടു​ങ്കാ​റ്റി​ലു​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് വെ​ള്ളം മൂ​ടി​യ അ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന ഒ​രു ട്ര​ക്കി​നു​ള്ളി​ൽ ഡ്രൈ​വ​ർ കു​ടു​ങ്ങി കി​ട​ക്കു​ന്ന​ത് ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ന്ന​ത്. എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഇ​വ​ർ നി​ൽ​ക്കു​ന്പോ​ഴാ​ണ് ഫ​യ​ർ ഫോ​ഴ്സി​ന്‍റെ വ​ണ്ടി അ​തു​വ​ഴി വ​രു​ന്ന​ത് ഇ​വ​ർ കാ​ണു​ന്ന​ത്. വാ​ഹ​നം ക​ണ്ട മാ​ത്ര​യി​ൽ അ​തി​ന​ടു​ത്തേ​ക്ക് ഓ​ടി ചെ​ല്ലു​ന്ന റി​പ്പോ​ർ​ട്ട​ർ താ​ഴെ ഒ​രാ​ൾ വാ​ഹ​ന​ത്തി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് അ​വ​ർ വാ​ഹ​ന​ത്തി​ൽ കു​ടു​ങ്ങി​യ​യാ​ളെ ര​ക്ഷ​പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഈ ​ദൃ​ശ്യ​ങ്ങ​ൾ സ്മി​ത്ത് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ചെ​യ്യ്ത​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. ജോ​ലി​ക്കി​ടെ ഒ​രാ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ഇ​വ​ർ ന​ട​ത്തി​യ ശ്ര​മ​ത്തെ ഏ​വ​രും അ​ഭി​ന​ന്ദി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.