സുക്കർബർഗിന് "ഓഗസ്റ്റ്'പിറന്നു
Wednesday, August 30, 2017 6:55 AM IST
ഫേ​സ്ബു​ക്ക് സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ മാ​ർ​ക്ക് സു​ക്ക​ർ​ബർ​ഗി​നും ഭാ​ര്യ പ്രി​സി​ല്ല​യ്ക്കും ഓ​മ​നി​ക്കാ​ൻ ഒ​രു കു​ഞ്ഞു​കൂ​ടി... ഓ​ഗ​സ്റ്റ്. ത​നി​ക്ക് കു​ഞ്ഞു​ണ്ടാ​യ വി​വ​രം ഫേ​സ്ബു​ക്കി​ൽ​ക്കൂ​ടി​യാ​ണ് സു​ക്ക​ർ​ബ​ർ​ഗ് പ​ങ്കു​വ​ച്ച​ത്. മ​ക​ൾ​ക്ക് ഓ​ഗ​സ്റ്റ് എ​ന്നു പേ​രു ന​ല്കി, കു​ഞ്ഞി​നു​ള്ള ഒ​രു വ​ലി​യ ക​ത്താ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ ക​ഴി​ഞ്ഞ ദി​വ​സം പോ​സ്റ്റ് ചെ​യ്ത​ത്.

നി​ന​ക്കും നി​ന്‍റെ ത​ല​മു​റ​യി​ൽ​പ്പെ​ട്ട എ​ല്ലാ കു​ഞ്ഞു​ങ്ങ​ൾ​ക്കും ജീ​വി​ക്കാ​നു​ള്ള മി​ക​ച്ച ലോ​കം ത​ങ്ങ​ൾ​ക്കു ക​ഴി​യു​ന്ന​തു​പോ​ലെ കെ​ട്ടി​പ്പ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ക​ത്തി​ൽ കു​റി​ച്ചു. ഓ​ഗ​സ്റ്റ് വ​ള​രു​ന്പോ​ഴു​ള്ള പ്ര​തീ​ക്ഷ​ക​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പോ​സ്റ്റി​ൽ മു​ഴു​വ​ൻ നി​റ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ഫേ​സ്ബു​ക്കി​ൽ ഭാ​ര്യ​ക്കും ര​ണ്ടു മ​ക്ക​ൾ​ക്കു​മൊ​പ്പ​മു​ള്ള ഫോ​ട്ടോ​യ്ക്കൊ​പ്പം ചേ​ർ​ത്തി​രി​ക്കു​ന്ന ക​ത്തി​ന് 20 ല​ക്ഷ​ത്തി​ൽ​പ​രം ലൈ​ക്കു​ക​ളും 40,000ല​ധി​കം ഷെ​യ​റു​ക​ളും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.