വീ​ട് കുളമാ​യി; പി​ന്നെ​യൊ​ന്നും നോ​ക്കി​യി​ല്ല മീ​നി​നെ​യും പി​ടി​ച്ചു
Tuesday, August 29, 2017 6:55 AM IST
അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ വീ​ടി​നു​ള്ളി​ൽ വെ​ള്ളം നി​റ​ഞ്ഞ​പ്പോ​ൾ ഗൃഹ​നാ​ഥ​ൻ മുറിക്കുള്ളിൽ നിന്നു മീ​ൻ പി​ടി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. സൗ​ൾ സ​ൽ​ദാ​ന എ​ന്ന​യാ​ളാ​ണ് ത​ന്‍റെ വീ​ടി​നു​ള്ളി​ൽ കൂ​ടി നീ​ന്തി ന​ട​ന്ന് മീ​ൻ പി​ടി​ച്ചത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൾ വി​വി​യാ​ന​യാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഫേ​സ്ബു​ക്കി​ൽ പ​ങ്കുവ​ച്ച​ത്.

തു​ട​ർ​ന്ന് 20 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 10 മി​ല്യ​ണ്‍ ആ​ളു​ക​ളാ​ണ് വീ​ഡി​യോ ക​ണ്ടു​ക​ഴി​ഞ്ഞ​ത്. അ​ദ്ദേ​ഹം മീ​നി​നെ പി​ടി​ക്കാ​നാ​യി വെ​ള്ള​ത്തി​ലേ​ക്ക് നി​ര​വ​ധി ത​വ​ണ ചാ​ടു​ന്ന​തും അ​വ​സാ​നം മീ​നി​നെ കൈ​ക്ക​ലാ​ക്കു​ന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.