ഭ​ർ​ത്താ​വി​ന്‍റെ പു​ക​വ​ലി​കൊ​ണ്ട് പൊ​റു​തിമു​ട്ടിയ ഭാര്യ ചെയ്ത ക​ടുംകൈ
Monday, August 28, 2017 7:10 AM IST
പു​ക​വ​ലി​ക്കു​ന്പോ​ൾ ഇ​തി​ന്‍റെ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന​ത് അ​ടു​ത്തി​രി​ക്കു​ന്ന​വ​രാ​ണ്.
ഇ​പ്പൊ​ഴി​താ പു​ക​വ​ലി​യു​ടെ ബു​ദ്ധി​മു​ട്ട് ത​ന്‍റെ ഭ​ർ​ത്താ​വി​നെ മ​ന​സി​ലാ​ക്കി കൊ​ടു​ക്കു​ന്ന​തി​ന് ഒ​രു യു​വ​തി ക​ണ്ടു​പി​ടി​ച്ച ഉ​പാ​യം വൈ​റ​ലാ​കു​ന്നു. ചൈ​ന​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ഒ​രു യു​വ​തി ഹെ​യ​ർ ഡ്രെ​സ​റി​ൽ കു​റ​യ​ധി​കം സി​ഗ​ര​റ്റ് ഘ​ടി​പ്പി​ച്ച​തി​നു ശേ​ഷം അ​തി​ന്‍റെ വ​യ​ർ പ്ല​ഗ്ഗി​ൽ കു​ത്തു​ന്ന​താ​ണ് വീ​ഡി​യോ​യി​ൽ ആ​ദ്യം കാ​ണാ​ൻ സാ​ധി​ക്കു​ന്ന​ത്. പി​ന്നീ​ട് മു​റി​യി​ൽ കി​ട​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഭ​ർ​ത്താ​വി​ന്‍റെ മു​ഖ​ത്തേ​ക്ക് അ​ത് നീ​ട്ടി പു​ക​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് പു​ക കൊ​ണ്ട് മു​റി നി​റ​യു​ന്ന​തും ഞെ​ട്ടി​പ്പോ​യ ഭ​ർ​ത്താ​വ് ചാടിയെഴുന്നേല്ക്കുന്ന​തു​മാ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കു​ന്ന​ത്.

ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​കയാ​ണ്. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഇ​തി​ന് പ്ര​തി​ക​ര​ണ​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.