കൂറ്റൻ പ​ര​സ്യ​ബോ​ർ​ഡ് പറന്നുവീണു; യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്
Saturday, August 26, 2017 10:16 PM IST
അ​തി​ശ​ക്ത​മാ​യ കാ​റ്റി​നെ തു​ട​ർ​ന്ന് അ​ന്ത​രീ​ക്ഷ​ത്തി​ൽ കു​ടി പ​റ​ന്നു വ​ന്ന കൂ​റ്റ​ൻ പ​ര​സ്യ​ബോ​ർ​ഡി​ൽ നി​ന്നും ഒ​രാ​ൾ ക​ഷ്ടി​ച്ചു ര​ക്ഷ​പെ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു. ചൈ​ന​യി​ലെ ഫു​ജി​യാ​ൻ പ്ര​വി​ശ്യ​യി​ലു​ള്ള ജി​ൻ​ജി​യാം​ഗി​ലാ​ണ് സ​മീ​പം നി​ന്ന​വ​രെ ഞെ​ട്ടി​ത്ത​രി​പ്പി​ച്ച സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്.

റോ​ഡി​നു മ​റു​വ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ത്തി​നു നേ​ർ​ക്ക് ഒ​രാ​ൾ ന​ട​ന്നുനീ​ങ്ങു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ ആ​ദ്യം വ്യ​ക്ത​മാ​കു​ന്ന​ത്. പി​ന്നീ​ട് വ​ലി​യ ശ​ബ്ദം കേ​ട്ട് ഓ​ടി മാ​റു​ന്പോ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ലൂ​ടെ ഒ​രു വ​ലി​യ പ​ര​സ്യ​ബോ​ർ​ഡ് അ​ദ്ദേ​ഹ​ത്തി​നു​നേ​ർ​ക്ക് പ​റ​ന്നു വ​രി​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സ​മീ​പം നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ൽ നി​ന്നും അ​ദ്ദേ​ഹം ക​ഷ്ടി​ച്ചാ​ണ് ര​ക്ഷ​പെ​ട്ട​ത്. കാ​റി​നു കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. സ​മീ​പ​ത്തെ വ​ലി​യൊ​രു കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലാ​യി​രു​ന്നു പ​ര​സ്യ ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.