ജി​യോ ബേ​ബിയുടെ ചി​ത്ര​ത്തി​ൽ ടോ​വി​നോ നാ​യ​ക​ൻ
Sunday, August 20, 2017 12:05 AM IST
ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ൾ, കു​ഞ്ഞു​ദൈ​വം എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കുശേ​ഷം ജി​യോ ബേ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ടോവി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്നു. വി​ദേ​ശ താ​ര​മാ​യി​രി​ക്കും നാ​യി​ക. ഷാ​ൻ റ​ഹ്‌മാ​ൻ സം​ഗീ​ത​വും വി​ഷ്ണുശ​ർമ ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ക്കും. കു​ഞ്ഞി​രാ​മാ​യ​ണ​ത്തി​നു ര​ച​ന നി​ർ​വ​ഹി​ച്ച ദീ​പു പ്ര​ദീപാണു തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ഒരുക്കിയിരിക്കുന്നത്. ഡി​സം​ബ​റി​ൽ ചി​ത്രീ​ക​രണം തുടങ്ങുന്ന സി​നി​മ 2018 മേ​യ് ഒ​ന്നി​നു റി​ലീ​സ് ചെ​യ്യും. മ​ല​യാ​ള​ത്തി​ലെ മു​ൻ​നി​ര നി​ർമാ​ണ വി​ത​ര​ണ ക​ന്പ​നി​യാ​യ ഇ ​ഫോ​ർ എ​ന്‍റ​ർ​ടെ​യ്​ൻ​മെ​ന്‍റാ​ണു ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത്.

ഇ ​ഫോ​ർ എ​ന്‍റ​ർ​ടെ​യ്​ൻ​മെ​ന്‍റി​ന്‍റെ നാ​ല് പ്രോജ​ക്ടു​ക​ളി​ൽ മൂ​ന്നി​ലും ടൊ​വി​നോ തോ​മ​സാ​ണു നാ​യ​ക​നാ​യെ​ത്തി​യ​ത്. ടോവി​നോ​യു​ടെ ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ഹി​റ്റ് ചി​ത്രം ഗോ​ദ നി​ർ​മി​ച്ച​തും ഇ ​ഫോ​ർ ആ​യി​രു​ന്നു. ടോവി​നോ​യു​ടെ ആ​ദ്യ ത​മി​ഴ് ചി​ത്രം അ​ബി ആൻഡ് അ​നു എ​ന്ന ചി​ത്ര​ത്തി​ന്‍റെ മ​ല​യാ​ളം പ​തി​പ്പ് "അ​ബിയു​ടെ ക​ഥ, അ​നു​വി​ന്‍റെ​യും' തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​തും ഇ ​ഫോ​ർ ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.