കാർഡ് സ്വൈപ്പ് ചെയ്യാൻ നല്കുന്പോൾ ശ്രദ്ധിക്കണം; അല്ലെങ്കിൽ ഇതാകും ഗതി
Friday, August 18, 2017 3:16 AM IST
റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗ് സം​വി​ധാ​ന​ങ്ങ​ളി​ൽ ഇ-​പേ​മെ​ന്‍റ് സം​വി​ധാ​നം ആ​വി​ഷ്ക​രി​ച്ച​ത് യാ​ത്ര​ക്കാ​ർ​ക്കു വ​ലി​യ സ​ഹാ​യ​മാ​യി​രു​ന്നു. എ​ന്നാ​ൽ, പ​ശ്ചി​മ റെ​യി​ൽ​വേ ക്ലാ​ർ​ക്കി​ന്‍റെ പ​ക്ക​ൽ​നി​ന്നു​ണ്ടാ​യ പി​ഴ​വി​ൽ യാ​ത്ര​ക്കാ​ര​ന് അ​ക്കൗ​ണ്ടി​ൽ​നി​ന്ന് ന​ഷ്ട​പ്പെ​ട്ട​ത് 1.3 ല​ക്ഷം രൂ​പ.
ഓ​ഗ​സ്റ്റ് നാ​ലി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മും​ബൈ സ്വ​ദേ​ശി വി​കാ​സ് മ​ഞ്ചേ​ക്ക​ർ സീ​സ​ൺ ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന​തി​നാ​യി പ​ണ​മ​ട​ച്ചു. 1,333.30 രൂ​പ​യാ​യി​രു​ന്നു അ​ട​യ്ക്കേ​ണ്ടി​യി​രു​ന്ന​ത്. സ്വൈ​പ്പിം​ഗ് മെ​ഷീ​നി​ൽ സ്വൈ​പ് ചെ​യ്ത് ക്ലാ​ർ​ക്ക് എ​ന്‍റ​ർ ചെ​യ്ത​താ​വ​ട്ടെ 1,33,330 എ​ന്ന്. അ​ബ​ദ്ധം മ​ന​സി​ലാ​യ​തോ​ടെ പ​ണം തി​രി​കെ ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റെ​യി​ൽ​വേ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ് വി​കാ​സ് ഇ​പ്പോ​ൾ.

ക്രെ​ഡി​റ്റ് കാ​ർ​ഡി​ൽ​നി​ന്ന് പ​ണം വ​ലി​ച്ച​തി​നാ​ൽ പ​ലി​ശ ഉ​യ​രു​ക​യാ​ണ്. ഈ ​മാ​സം 24ന് 5000 ​രൂ​പ​യോ​ളം പ​ലി​ശ ന​ല്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. അ​ബ​ദ്ധ​ത്തി​ൽ റെ​യി​ൽ​വേ​യു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​യ ത​ന്‍റെ പ​ണം തി​രി​ച്ചു ന​ല്കു​ന്ന​തി​നൊ​പ്പം പ​ലി​ശ​കൂ​ടി ന​ല്ക​ണ​മെ​ന്നാ​ണ് വി​കാ​സി​ന്‍റെ ആ​വ​ശ്യം.

ഏ​താ​യാ​ലും ബു​ക്കിം​ഗ് ക്ലാ​ർ​ക്കി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത് ത​ടി​ത​പ്പാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പ​ശ്ചി​മ റെ​യി​ൽ​വേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.