ബിജു മേനോന്‍റെ നായികയായി അഞ്ജലി
Monday, August 14, 2017 7:16 AM IST
ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ വി​നു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന റോ​സാ​പ്പൂ​വി​ൽ നാ​യി​ക​യാ​കു​ന്ന​ത് കോ​ളി​വു​ഡ് താ​രം അ​ഞ്ജ​ലി. നേരത്തെ ലിയോ തദേവൂസിന്‍റെ പയ്യൻ‌സ് എന്ന ചിത്രത്തിൽ ജയസൂര്യയുടെ നായികയായാണ് അഞ്ജലി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.

ദി​ലീ​ഷ് പോ​ത്ത​ൻ, സൗ​ബി​ൻ ഷ​ഹീ​ർ എ​ന്നി​വ​ർ മ​റ്റ് പ്ര​ധാ​ന​വേ​ഷ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ 143 താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​മെ​ന്നാ​ണ് അറിയു​ന്ന​ത്. ക​ഥാ​പാ​ത്ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യ താ​ര​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്ക​ന്ന​താ​യി​രു​ന്നു താ​ൻ നേ​രി​ട്ട ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി​യെ​ന്നാണ് സംവിധായകൻ വിനു ജോസഫ് പറയുന്നത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് 23ന് ​എ​റ​ണാ​കു​ള​ത്ത് ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.