പ​റ​ക്കും​പാ​മ്പി​നെ ക​ണ്ടെ​ത്തി; ഞെ​ട്ട​ലോ​ടെ നാട്ടുകാർ
Friday, July 21, 2017 6:01 AM IST
അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ പ​റ​ക്കും പാ​മ്പി​നെ ക​ണ്ടെ​ത്തി. ഓ​ർ​നേ​റ്റ് ഫ്ളൈ​യിം​ഗ് സ്നേ​ക്ക് അ​ല്ല​ങ്കി​ൽ ക്രി​സ്പീ​ലി​യ ഓ​ർ​നേ​റ്റ എ​ന്നാ​ണ് ഇ​തി​ന്‍റെ ശാ​സ്ത്രീ​യ നാ​മം. ഹൈ​ദ​രാ​ബാ​ദി​ലെ ഗോ​ഷാ​മ​ഹ​ലി​ലെ തി​ര​ക്കേ​റി​യ സ്ഥ​ല​ത്തു​നി​ന്നു​മാ​ണ് ഇ​തി​നെ ക​ണ്ടെ​ത്തി​യ​ത്. സ​മീ​പ​വാ​സി​ക​ൾ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ഫ്ര​ണ്ട്സ് ഓ​ഫ് സ്നേ​ക്ക് സൊ​സൈ​റ്റി​യി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ല​ത്തെ​ത്തി​യാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് ഇ​തി​നെ സാ​നി​ക്പുരി സു​ര​ക്ഷാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ചെ​റു​താ​യി വി​ഷ​മു​ള്ള ഈ ​പ​റ​ക്കും പാ​ന്പി​നെ മു​ൻ​പ് തെ​ക്കു കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ഇ​ന്ത്യ​യു​ടെ വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ, ഉ​ത്ത​ർ​പ്ര​ദേ​ശ്, പ​ശ്ചി​മ​ബം​ഗാ​ൾ, ഒ​ഡീ​ഷ, ബീ​ഹാ​ർ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പാ​ന്പി​നെ ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തി​നു സ​മീ​പം ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന നി​ര​വ​ധി ത​ടി​ക​ൾ കി​ട​ന്നി​രു​ന്ന​തി​നാ​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ത​ടി​ക്കൊ​പ്പം ക​യ​റി വ​ന്ന​താ​കാ​മെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്.



ഇ​ന്ത്യ​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള മൂ​ന്നി​ന​ങ്ങ​ളി​ൽ​പെ​ട്ട പ​റ​ക്കും പാ​ന്പു​ക​ളി​ലൊ​ന്നാ​ണ് ഓ​ർ​നേ​റ്റ് ഫ്ളൈ​യിം​ഗ് സ്നേ​ക്ക്. ഇ​വ​യ്ക്ക് വാ​യു​വി​ലൂ​ടെ കു​റ​ച്ച് അ​ക​ലേ​ക്കു വ​രെ അ​നാ​യാ​സം പ​റ​ക്കാ​ൻ സാ​ധി​ക്കും. ശ​ത്രു​ക്ക​ളി​ൽ നി​ന്നും ര​ക്ഷ​നേ​ടാ​നാ​ണ് പ്ര​ധാ​ന​മാ​യും ഈ ​ത​ന്ത്രം പാ​ന്പു​ക​ൾ പ്ര​യോ​ഗി​ക്കു​ന്ന​ത്. സു​ര​ക്ഷ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ പാ​ന്പി​ന്‍റെ സ്വ​ഭ​വ​സ​വി​ശേ​ഷ​ത​യും മ​റ്റും അ​റി​യാ​ൻ തെ​ലു​ങ്കാ​ന വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ ഇ​ത്ത​രം പാ​ന്പു​ക​ൾ വ​സി​ക്കു​ന്ന സ്ഥ​ല​ത്ത് തു​റ​ന്നു വി​ടാ​നാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.